scorecardresearch

പാലാരിവട്ടം ബൈപ്പാസിൽ ടാങ്കറിൽ നിന്ന് ഇന്ധനച്ചോർച്ച

വാഹനത്തിലെ ഡീസൽ മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ ശ്രമം

Fire and rescue

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ ദേശീയ പാതാ ബൈപ്പാസിൽ ഇന്ധന ടാങ്കറിൽനിന്ന് ഡീസൽ ചോർന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ചോർച്ച കണ്ടെത്തിയതിനെത്തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.

രക്ഷാപ്രവർത്തനങ്ങൾ രാത്രിയും തുടരുന്നുണ്ട്. വാഹനത്തിലെ ഡീസൽ മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ ശ്രമം നടത്തും. ടാങ്കറിലെ വാൽവിലൂടെ ഇന്ധനം ചോർന്നുവെന്നാണ് പ്രാഥമിക വിവരം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Fuel tanker leak at kochi palarivattam national highway