കോട്ടയം: ഇന്ധനവുമായി പോയ ചരക്കുട്രെയിനിന് തീപിടിച്ച് അപകടം. എന്നാൽ അതിവേഗം തീ അണയ്ക്കാൻ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കി. കോട്ടയം റൂട്ടിലാണ് അപകടം ഉണ്ടായത്.

ടാങ്കറിൽ നിന്ന് നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ തീ വേഗത്തിൽ അണച്ചു. വൈദ്യുതി ലൈനിലെ തീപ്പൊരിയാവാം അപകട കാരണമെന്നാണ് കരുതുന്നത്.

പെട്രോളും ഡിസലും മണ്ണെണ്ണയും നിറച്ച ബുളളറ്റ് ഗുഡ്‌സ് ട്രെയിനായിരുന്നു അപകടം. സംഭവിച്ചത്. ട്രെയിൻ കോട്ടയം റൂട്ടിൽ മുട്ടമ്പലത്ത് നിർത്തിയിട്ടിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.