കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർദ്ധന. രാജ്യത്താകമാനം പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.69 രൂപയിലെത്തി. ഡീസൽ വില ലിറ്ററിന് 73.61 രൂപയുമായി.
കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നീണ്ട 20 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടർന്നിരുന്നു. പിന്നാലെയാണ് വിലവർദ്ധന വീണ്ടും വന്നത്. തുടർച്ചയായ എട്ടാം ദിവസമാണ് ഇന്ധന വില വർദ്ധിച്ചത്.
കേരളത്തിൽ തിരുവനന്തപുരത്ത് പെട്രോളിന് 80.35 രൂപയും ഡീസലിന് 73.34 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 79.29 രൂപയും ഡീസലിന് 71.95 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ 79.63 രൂപയും ഡീസൽ 72.55 രൂപയുമായി.