Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ഇന്ധന വില വീണ്ടും വർധിപ്പിച്ചു; രണ്ടുവർഷത്തെ ഉയർന്ന നിരക്കിൽ

നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്

Petrol Diesel Rate Hike, Petrol Price hike, Petrol Diesel Rate Kerala, Petrol Rate India, Narendra Modi and Petrol Price, പെട്രോൾ വില, കേരളത്തിലെ പെട്രോൾ ഡീസൽ വില, പെട്രോൾ ഡീസൽ വില വർധനവ്, ഇന്ധനവില, LPG, LPG Rate Hike,

കൊച്ചി: ഇന്ധനവില അനുദിനം കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 31പൈസയുമാണ് വില വര്‍ധിപ്പിച്ചത്. രണ്ടു വര്‍ഷത്തിനിടയയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവിലെ ഇന്ധന വില.

15 ദിവസത്തിനിടെ പെട്രോളിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് വര്‍ധിപ്പിച്ചത്. പലയിടത്തും പെട്രോളിന് 85 രൂപയിലേറെയായായി. കൊച്ചിയില്‍ പെട്രോളിന് നിലവില്‍ 83.36 രൂപയും ഡീസലിന് 77.74 രൂപയുമാണ് നിലവിലെ വില. നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.

ദിവസങ്ങൾക്കു മുൻപാണ് പാചക വാതക വില വർധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടറിന് അന്‍പതു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയായി. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയായി.

അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് വിവരം.

നവംബറില്‍ 1,241 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. ജൂലൈയിലാണ് പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വർധിപ്പിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Fuel price hiked petrol diesel

Next Story
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേര്; തീരുമാനം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express