തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ സി. രൈരു നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തനിക്ക് പിതൃതുല്യനായിരുന്നു രൈരു നായർ മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഭൂതകാലത്തിൽ ജീവിക്കുകയല്ല, തന്റെ അനുഭവങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്നേഹമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Read More Kerala News: കോവിഡ്-19 പ്രതിരോധം: കേരളം ലോകത്തെ അത്ഭുതപ്പെടുത്തിയെന്ന് നോം ചോംസ്‌കി

ശനിയാഴ്ച വൈകിട്ടോടെയാണ് രൈരുനായർ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരചടങ്ങുകൾ കണ്ണൂർ ധർമ്മടത്തെ വീട്ടുവളപ്പിൽ ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കും.

മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും മുതൽ ഇഎംഎസും എകെജിയും വരെയുള്ളവരെ അടുത്തറിയാൽ കഴിഞ്ഞ വ്യക്തിയാണ് രൈരു നായർ. 1922 ഫെബ്രുവരി 10ന് കണ്ണൂര്‍ ജില്ലയിലെ പിണറായിയിലാണ് രൈരു നായർ ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. സ്വാതന്ത്യ സമരകാലത്ത് മഹാത്മാ ഗാന്ധിയുടെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രവർത്തനങ്ങളോട് താൽപര്യം പ്രകടിപ്പിച്ചിരുന്നു. വാർധയിൽ മഹാത്മാ ഗാന്ധിജിക്കൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി. പിന്നീട് നേതാജിയുടെ പ്രവർത്തനങ്ങളാൽ സ്വാധിനിക്കപ്പെട്ട അദ്ദേഹം മലേഷ്യയിലെത്തി ഇന്ത്യൻ നാഷനൽ ആർമിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. പിന്നിട് കോഴിക്കോട് മടങ്ങിയെത്തിയശേഷം എത്തിയശേഷമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്തത്.

Read More Kerala News: രക്തക്കറയുള്ള ഷർട്ടുമായി കൊടുങ്കാറ്റ് സൃഷ്‌ടിച്ചു; ‘സഖാവ്’ പിണറായിക്ക് ആശംസകൾ നേർന്ന് കമൽഹാസൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.