ഭക്ഷ്യകിറ്റ് വിതരണം: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും നിർത്തില്ലെന്ന് മന്ത്രി

സർക്കാർ എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടു കൊണ്ട് കോവിഡ് കാലത്തെ പട്ടിണി ഒഴിവാക്കാനായാണ് കിറ്റ് വിതരണം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു

Photo: Facebook/ Adv. G R Anil

തിരുവനന്തപുരം: സംസ്ഥാനത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജെ.ആർ.അനിൽ. ഇപ്പോൾ കിറ്റ് വിതരണം ചെയ്യുന്നതിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകളുണ്ട്. എന്നാലും വിതരണം നിർത്താൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുൻഗണന വിഭാഗങ്ങൾക്ക് മാത്രം കിറ്റ് നൽകിയാൽ പോരെ എന്ന തരത്തിലുള്ള ചർച്ചകൾ പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്. സർക്കാർ എല്ലാ ജനങ്ങളെയും ഒരുപോലെ കണ്ടു കൊണ്ട് കോവിഡ് കാലത്തെ പട്ടിണി ഒഴിവാക്കാനായാണ് കിറ്റ് വിതരണം ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

വിതരണം തുടരുന്നതിനുള്ള എല്ലാ വശങ്ങളും ചർച്ച ചെയ്ത ശേഷം തീരുമാനം എടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ കോവിഡ് കാലത്ത് സർക്കാർ ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം അവസാനിപ്പിച്ചതായി വിവരം പുറത്തുവന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഇനിയും കിറ്റ് വിതരണം തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് ധനവകുപ്പ് ഭക്ഷ്യവകുപ്പിനെ അറിയിച്ചതായാണ് വിവരം.

Also read: സംസ്ഥാനത്ത് ഒരു കോടിയിലധം പേര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂർത്തിയാക്കി

കോവിഡിന്റെ ആദ്യ ലോക്ക്ഡൗൺ സമയത്താണ് ഭക്ഷ്യകിറ്റ് വിതരണം സർക്കാർ ആരംഭിച്ചത്. സംസ്ഥാനത്തെ ഉയർന്ന വരുമാനക്കാർ ഉൾപ്പടെ എല്ലാവർക്കും കിറ്റ് ലഭ്യമായിരുന്നു. കഴിഞ്ഞ ഓണക്കാലം വരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഏകദേശം 5200 കോടി ചിലവിട്ട് 11 കോടി കിറ്റുകളാണ് വിതരണം ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Free ration kit distribution will continue says civil supplies minister gr anil

Next Story
Kerala Lottery Akshaya AK-516 Result: അക്ഷയ AK-516 ഭാഗ്യക്കുറി, ഒന്നാം സമ്മാനം പാലക്കാട് ജില്ലയില്‍ വിറ്റ ടിക്കറ്റിന്kerala lottery result, kerala lottery result today, kerala lottery results, അക്ഷയ ഭാഗ്യക്കുറി, akshaya lottery, akshaya lottery result, akshaya lottery ak 494 result, keralalottery result ak 494, kerala lottery result ak 494 today, kerala lottery result today, kerala lottery result today akshaya, kerala lottery result akshaya, kerala lotteryresult akshaya ak 494, akshaya lottery ak 494 result today, akshaya lottery ak 494 result today live, ie malayalam, കേരള ഭാഗ്യക്കുറി, ലോട്ടറി ഫലം, ഇന്ത്യൻ എക്സ്പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com