തിരുവനന്തപുരം: നിലവില്‍ ലഭിക്കുന്ന റേഷന്‍ വിഹിതത്തിനുപുറമേ ഓണത്തിന് കാര്‍ഡുടമകള്‍ക്ക് സ്പെഷല്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യും. മുന്ഗണനാവിഭാഗത്തിനും എഎവൈ വിഭാഗത്തിനും അഞ്ചു കിലോ അരിയും ഗോതമ്പും സൗജന്യമായി വിതരണം ചെയ്യും.
മുന്‍ഗണനേതര-സബ്സിഡി വിഭാഗത്തിനും നോണ്‍ സബ്സിഡി വിഭാഗത്തിനും അഞ്ചു കിലോ അരിയും ഗോതമ്പും അംഗീകൃത നിരക്കിലാണ് വിതരണം ചെയ്യാന്‍ തീരുമാനമായത്. എല്ലാ റേഷന്‍ കാര്‍ഡിനും 22 രൂപ നിരക്കില്‍ ഒരു കിലോ പഞ്ചസാരയും ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.