കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണത്തോട് അനുബന്ധിച്ച് സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കാണ് പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നത്. പഞ്ചസാര, ചെറുപയർ, വൻപയർ, ശർക്കര, മുളകുപൊടി, മഞ്ഞപ്പെടി, മല്ലിപ്പൊടി, സാമ്പാർപൊടി, വെളിച്ചെണ്ണ, സൺഫ്ലവർ ഓയിൽ, പപ്പടം, പായസം കിറ്റ്, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ വിവിധ പലവ്യഞ്ജന സാധനങ്ങളടങ്ങുന്ന കിറ്റുകളാണ് നൽകുന്നത്.

Also Read: നീലഗിരി തേയിലയ്ക്ക് കൈത്താങ്ങായി കേരളത്തിന്റെ ‘കരുതല്‍’

ഓഗസ്റ്റ് അവസാന വാരത്തോടെ വിതരണം തുടങ്ങും. മതിയായ അളവിൽ അരി ലഭിക്കാത്ത മുൻഗണന ഇതര വിഭാഗത്തിൽപ്പെട്ടവർക്ക് പത്ത് കിലോ അരി വീതം 15 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Also Read: ആയിരം കടന്ന ആദ്യദിനം; ഇന്ന് രോഗികൾ 1038, സമ്പർക്കം 785

ലോക്ക്ഡൗൺ കാലത്ത് സർക്കാർ 1000 രൂപയുടെ കിറ്റാണ് നൽകിയത്. ഓണത്തിനും സമാന കിറ്റാണ് സപ്ലൈകോ നിർദേശിച്ചതെങ്കിലും ചെലവ് കുറയ്ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ കിറ്റിലെ സാധനങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കുകയായിരുന്നു. 440 രൂപയുടെ സാധനങ്ങളും 60 രൂപ പായ്ക്കിങ് ചാര്‍ജും ഉള്‍പ്പടെ കിറ്റൊന്നിന് 500 രൂപയാണ് ചെലവ് വരുന്നത്.

Also Read: കീം എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്; കുട്ടികളെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി

അതേസമയം കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് പുതിയതായി 1038 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന കണക്ക് ആയിരത്തിന് മുകളിൽ പോകുന്നത്. സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 75 വയസുള്ള ഇടുക്കി സ്വദേശിയാണ് മരിച്ചത്. 272 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.