Latest News

സൗജന്യ ഭക്ഷ്യകിറ്റ് തുടങ്ങിയത് യുഡിഎഫ് സർക്കാർ: ഉമ്മൻചാണ്ടി

സൗജന്യ കിറ്റ് തുടരണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ, ഈ സർക്കാർ തങ്ങളുടെ ആവശ്യം തള്ളിയതായും ഉമ്മൻചാണ്ടി

തൃശൂർ: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയത് യുഡിഎഫ് സർക്കാർ ആണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫ് തുടങ്ങിവച്ച സൗജന്യ കിറ്റ് തുടരണമെന്ന് എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ, ഈ സർക്കാർ തങ്ങളുടെ ആവശ്യം തള്ളിയതായും ഉമ്മൻചാണ്ടി പറയുന്നു.

“ഓണം, ക്രിസ്‌മസ്, റംസാൻ ഈ മൂന്ന് വിശേഷ ദിവസങ്ങളിലും സൗജന്യ കിറ്റ് യുഡിഎഫ് സർക്കാർ കൊടുത്തിരുന്നു. യുഡിഎഫ് സർക്കാർ നൽകിയിരുന്ന കിറ്റ് തുടരണമെന്ന് ഈ സർക്കാരിനോട് ആവശ്യപ്പെട്ടപ്പോൾ അത് നിരസിച്ചു. വെള്ളപ്പൊക്കവും നാശനഷ്‌ടങ്ങളും ഉണ്ടായതുകൊണ്ട് കിറ്റ് നൽകിയില്ല എന്നാണ് പിന്നീട് സർക്കാർ പറഞ്ഞത്. യുഡിഎഫ് തുടങ്ങിവച്ച സൗജന്യ കിറ്റ് ആവശ്യം യാതൊരു പരിഗണനയും ഇല്ലാതെ തള്ളിയവരാണ് ഈ സർക്കാർ,” ഉമ്മൻചാണ്ടി തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: നടന്‍ പി സി സോമന്‍ അന്തരിച്ചു

മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൗജന്യമായി അരി നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. എപിഎൽ കാർഡുടമകൾക്ക് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന വിലയിൽ അരി നൽകിയിരുന്നു. എന്നാൽ, ഈ സർക്കാർ വന്നിട്ട് ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരിയുണ്ടായിരുന്നത് നിർത്തലാക്കി. ഒരു ചർച്ച പോലും ഇല്ലാതെയാണ് അത് നിർത്തലാക്കിയത്. രണ്ട് രൂപ അരിക്ക് ഈടാക്കാൻ തുടങ്ങി. എപിഎൽ കുടുംബങ്ങൾക്കുള്ള അരിയുടെ വില രണ്ട് രൂപ കൂട്ടിയെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ക്ഷേമ പെൻഷൻ, ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷുവിനോട് അനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യ കിറ്റ് നേരത്തെ നൽകുന്നതും രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുന്നതും തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചെന്നിത്തല പറഞ്ഞു. വിഷുക്കിറ്റ് ഏപ്രില്‍ ആറിന് ശേഷം കൊടുത്താലും മതി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു. സ്‌കൂൾ കുട്ടികളുടെ അരി വിതരണം ഇപ്പോള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ചെന്നിത്തല ആരോപിച്ചു. പിടിച്ചുവെച്ച അരിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഇത് അഴിമതിയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Free kit udf government oomman chandy

Next Story
തപാൽ വോട്ടെടുപ്പിന് ഇന്നു തുടക്കം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X