scorecardresearch

സംസ്ഥാനത്ത് സൗജന്യ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു; ആര്‍ക്കൊക്കെ ലഭിക്കും?

രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അര്‍ഹരായ എല്ലാവരും കരുതല്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർഥിച്ചു

രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അര്‍ഹരായ എല്ലാവരും കരുതല്‍ ഡോസ് എടുക്കണമെന്ന് ആരോഗ്യ മന്ത്രി അഭ്യർഥിച്ചു

author-image
WebDesk
New Update
covid19, Corbevax, Precautionary dose

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവര്‍ക്കു കോവിഡ് വാക്‌സിന്‍ സൗജന്യ കരുതല്‍ ഡോസ് വിതരണം ആരംഭിച്ചു. ഇന്നു 75 ദിവസമാണു സൗജന്യമായി കരുതല്‍ ഡോസ് ലഭിക്കുക.

Advertisment

ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണു സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്.

ഇന്ന് ആകെ 1002 കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചതെന്ന്് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്കായി 97 ഉം 15 വയസിനു മുകളിലുള്ളവര്‍ക്കായി 249 ഉം 18 വയസിനു മുകളിലുള്ളവര്‍ക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്.

രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറു മാസത്തിനു ശേഷം കരുതല്‍ ഡോസ് എടുക്കാം. എന്നാല്‍, പഠനത്തിനോ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്തു പോകുന്നവര്‍ക്കു 90 ദിവസം കഴിഞ്ഞ് കരുതല്‍ ഡോസ് എടുക്കാം.

Advertisment

സംസ്ഥാനത്ത് ഇപ്പോഴും കോവിഡ് കുറഞ്ഞിട്ടില്ല. അതിനാല്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വാക്സിനിലൂടെ പ്രതിരോധം നേടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. വാക്സിനെടുക്കാന്‍ ശേഷിക്കുന്നവര്‍ അത് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ഒന്നും രണ്ടും ഡോസ് കോവിഡ് വാക്സിന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കൂ. മാസങ്ങള്‍ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധ ശേഷി കൂടുന്നതിനാലും വാക്സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അര്‍ഹരായ എല്ലാവരും കരുതല്‍ ഡോസ് എടുക്കണം. സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.

12-14 പ്രായത്തിലുള്ള 71 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 36 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കി. 15-17 പ്രായത്തിലുള്ള 85 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 59 ശതമാനം കുട്ടികള്‍ക്കും രണ്ടാം ഡോസും നല്‍കി. 18 വയസിനു മുകളിലുള്ള 89 ശതമാനം പേര്‍ക്കു രണ്ടാം ഡോസും 10 ശതമാനം പേര്‍ക്കു കരുതല്‍ ഡോസും നല്‍കിയതായും മന്ത്രി പറഞ്ഞു.

Covid Vaccine Covid19 Veena George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: