‘സഭയില്‍ നിന്ന് പുറത്ത് പോയില്ലെങ്കില്‍ പുറത്താക്കും’; സിസ്റ്റർ ലൂസിക്ക് വീണ്ടും നോട്ടീസ്

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതാണ് പ്രധാന കുറ്റമെന്നാണ് നോട്ടീസില്‍ പറയുന്നത്

Sabha, Lucy Kalapurakal, Catholic Sabha, sister, ie malayalam, സഭ, ലൂസി കളപ്പുരക്കല്‍, കത്തോലിക്കാ സഭ, ഐഇ മലയാളം

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും നോട്ടീസ്. സഭയില്‍ നിന്ന് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പുറത്ത് പോവുന്നില്ലെങ്കില്‍ പുറത്താക്കുമെന്ന മുന്നറിയിപ്പോടെയാണ് നോട്ടീസ്.

ഇത് നാലാമത്തെ തവണയാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് നോട്ടീസ് ലഭിക്കുന്നത്. അച്ചടക്കം ലംഘിച്ചതിനാല്‍ സന്യാസ സമൂഹത്തിൽ നിന്നും പുറത്ത് പോകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 18 പേജുകളുളള നോട്ടീസാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സന്ന്യാസം തുടരാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതാണ് പ്രധാന കുറ്റമെന്നാണ് നോട്ടീസില്‍ പറയുന്നത്.

കാറ് വാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്രവ്രതത്തിന് വിരുദ്ധമാണെന്നാണ് സഭ അറിയിക്കുന്നത്. ഇത് സഭാനിയമങ്ങൾക്ക് വിരുദ്ധമാണെന്നും അനുമതി ഇല്ലാതെ മാധ്യമപ്രവര്‍ത്തകയെ ഒരു രാത്രി മുറിയിൽ താമസിപ്പിച്ചുവെന്നും സഭ ആരോപിച്ചിരുന്നു. മുൻ വിശദീകരണങ്ങളിൽ വ്യക്തിപരമായ ന്യായീകരണം മാത്രമാണ് ലൂസി കളപ്പുര നൽകിയതെന്നും കത്തിൽ പറയുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Frankho mulaykkal rape row sister lucy gets show cause notice again

Next Story
ടോം വടക്കന്‍ എത്തിയത് സീറ്റ് തര്‍ക്കത്തിന് നടുവില്‍; പിളളയും കുമ്മനവും ഇന്ന് ഡല്‍ഹിക്ക്Tom Vadakkan,
The moderation of comments is automated and not cleared manually by malayalam.indianexpress.com