കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ ജലന്ധർ രൂപത ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരായ പുതിയ വെളിപ്പെടുത്തലിലെ ആരോപണങ്ങൾ കടുത്തത്. ബിഷപ്പിനെതിരായ ബലാത്സംഗ കേസിൽ സാക്ഷിമൊഴി നൽകിയ കന്യാസ്ത്രീയാണ് തനിക്ക് മോശം അനുഭവം ഉണ്ടായതായി പറഞ്ഞിരിക്കുന്നത്.
Read Also: വനിത ടി 20 ലോകകപ്പ്: കങ്കാരുക്കളെ കറക്കി വീഴ്‌ത്തി ഇന്ത്യയുടെ പെൺപട
“2015 മുതൽ 2017 വരെ ഞങ്ങൾ പരസ്‌പരം ഫോൺ വിളിക്കുകയും വാട്‌സാപ്പിൽ ചാറ്റ് ചെയ്യുകയും വീഡിയോ കോൾ ചെയ്യുകയും ചെയ്യുമായിരുന്നു. ഫോണ്‍ ചെയ്തു തുടങ്ങിയ സമയത്ത് സൗഹൃദത്തിനു വേണ്ടിയാണ് വിളിച്ചിരുന്നത്. എന്നാല്‍, 2015 അവസാനത്തോടുകൂടി പിതാവ് ഫോണില്‍ ലൈംഗികചുവയോടു കൂടി സംസാരിക്കാന്‍ തുടങ്ങി. അത് എനിക്ക് അറപ്പും വെറുപ്പും മാനഹാനിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍, പിതാവ് അശ്ലീലം പറയുന്നതു തുടര്‍ന്നുകൊണ്ടേയിരുന്നു. പിന്നീട് പിതാവ് ലെെംഗിക ചേഷ്‌ടകളെ കുറിച്ചു സംസാരിക്കാൻ തുടങ്ങി. എന്റെയും പിതാവിന്റെയും ശരീര ഭാഗങ്ങളുടെ വർണനകളെ സംബന്ധിച്ചുള്ള വീഡിയോ ചാറ്റിങ് ചെയ്യുമായിരുന്നു. രൂപതയുടെ പിതാവ് ആയതിനാൽ എനിക്ക് മറുത്തൊന്നും പറയാൻ സാധിച്ചില്ല. ”
Read Also: സൗഭാഗ്യ-അര്‍ജുന്‍ വിവാഹചിത്രങ്ങൾ
മഠത്തിലെത്തിയ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കൽ താമസിച്ചിരുന്ന മുറിയിലേക്ക് തന്നെ വിളിച്ചതായി കന്യാസ്ത്രീ മൊഴിയിൽ ആരോപിക്കുന്നു. “രാത്രി പതിനൊന്നോടെ പിതാവ് എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് വിളിപ്പിച്ചു. പിതാവിന്റെ മുറിയിലുണ്ടായിരുന്ന ഒരു കസേരയിൽ എന്നെ പിതാവ് ഇരുത്തി. കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ബിഹാറിലെ സംഭവത്തെ കുറിച്ച് ഞാൻ വിശദമായി പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറോളം ഞാനും പിതാവും സംസാരിച്ചു. ഞാൻ മുറിയിൽ നിന്നു പോകുന്ന സമയത്ത് പിതാവ് എന്നെ കെട്ടിപ്പിടിയ്‌ക്കുകയും നെറുകിൽ ഉമ്മവയ്‌ക്കുകയും ചെയ്‌തു.” പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
മിഷണറീസ് ഓഫ് ജീസസിലെ തന്നെ കന്യാസ്ത്രീയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു. ബിഷപ് ഫ്രാങ്കോയെ ഭയപ്പെട്ടാണ് പരാതി നൽകാതിരുന്നതെന്നും കന്യാസ്ത്രീ പറയുന്നു. പുതിയ ആരോപണത്തിൽ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പൊലീസ് കേസെടുത്തിട്ടില്ല. കന്യാസ്ത്രീ രേഖാമൂലം പരാതി നൽകാത്തതുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തത്.
2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കിയത്. നാലു മാസം നീണ്ട അന്വേഷണത്തിനു ശേഷം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങി തിരിച്ചുവന്ന ബിഷപ്പിന് വിശ്വാസികൾ വലിയ സ്വീകരണം നൽകിയിരുന്നു.