Latest News

പരാതിക്കാരിയുടെ മൊഴിക്കപ്പുറം പ്രോസിക്യൂഷന് തെളിവ് സമർപ്പിക്കാനായില്ല; ബിഷപ്പ് ഫ്രാങ്കോയെ വെറുതെവിട്ട വിധിയുടെ പകർപ്പ് പുറത്ത്

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിക്കപ്പുറം കുറ്റകൃത്യം തെളിയിക്കുന്ന മറ്റൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്പകർപ്പിൽ പറയുന്നു

Franco Mulakkal, Nun rape case, Verdict in nun rape case, Verdict in rape case against Franco Mulakkal, Rape case against Franco Mulakkal, Bishop Franco Mulakkal, Rape case against Bishop Franco Mulakkal, Franco Mulakkal nun rape case, Jalandhar Bishop Franco Mulakkal rape case, ഫ്രാങ്കോ മുളയ്ക്കൽ, പീഡന കേസ്, crime news, kerala news, malayalam news, latest news, latest malayalam news, news in malayalam, indian express malayalam, ie malayalam, ഐഇ മലയാളം

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിയുടെ പകർപ്പ് പുറത്ത്. മാതൃഭൂമി ന്യൂസ് ചാനലാണ് വിധിപ്പകർപ്പിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. 287 പേജുള്ള വിധിപ്പകർപ്പാണ് കേസ് പരിഗണിച്ച കോട്ടയം അഡീഷനൽ സെഷൻസ് കോടതി പുറപ്പെടുവിച്ചത്.

കേസിൽ ഒന്നാം സാക്ഷിയായ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിക്ക് പുറത്ത് കുറ്റകൃത്യം തെളിയിക്കുന്ന മറ്റൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വിധിപ്പകർപ്പിൽ പറയുന്നതായി റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ മൊബൈൽ ഫോൺ കോടതിയുടെ മുന്നിലേക്ക് എത്തിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടതായും വിധിപ്പകർപ്പിൽ പറയുന്നു.

ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞിരുന്നു. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറഞ്ഞത്.

Also Read: ദൈവത്തിന് സ്തുതിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍; നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസമെന്ന് ലൂസി കളപ്പുര

ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെയുള്ള കേസുകൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണ് ഹാജരായത്.

2018 ജൂണിലാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ കുറവിലങ്ങാട് പൊലീസ് സ്‌റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. കുറുവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതല്‍ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്.

Also Read: ഈ വിധി പ്രതീക്ഷിച്ചില്ല, നീതി കിട്ടും വരെ പോരാടും: കന്യാസ്ത്രീകളുടെ കൂട്ടായ്മ

അടച്ചിട്ട കോടതി മുറിയില്‍ 105 ദിവസം നീണ്ട വിസ്താരത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. 2019 ഏപ്രില്‍ ഒമ്പതിനു കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ നവംബര്‍ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബര്‍ 29നാണു പൂര്‍ത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനല്‍കിയത്. പ്രതിഭാഗം ഒന്‍പതു സാക്ഷികളെയാണു വിസ്തരിച്ചത്.

പഞ്ചാബ് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോയെ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ 2018 സെപ്റ്റംബര്‍ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതു പോലെ കുറ്റപത്രം വൈകുന്നതിലും പ്രതിഷേധമുയര്‍ന്നു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സേവ് ഔര്‍ സിസ്റ്റേഴ്‌സ് കൂട്ടായ്മ എന്ന പേരില്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Franco mulakkal nun rape case verdict details

The moderation of comments is automated and not cleared manually by malayalam.indianexpress.com