/indian-express-malayalam/media/media_files/uploads/2017/09/tom-uzhunnalOut.jpg)
സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തി. ഒമാൻ സർക്കാരിന്റെ ഇടപെടലിനെ തുടർന്നാണ് മോചനം. ഒമാൻ ഔദ്യോഗിക വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
With #Oman help, #Vatican priest Uzhunnalil freed from #Yemenhttps://t.co/XkjHw9be24@MofaOman@MEAIndia@SushmaSwarajpic.twitter.com/DJP2TZeElf
— Oman Observer (@OmanObserver) September 12, 2017
ഫാദർ ടോമിന്റെ മോചനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഫാദർ ടോം ഉഴുന്നാലിലിനെ രക്ഷപ്പെടുത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
I am happy to inform that Father Tom Uzhunnalil has been rescued.pic.twitter.com/FwAYoTkbj2
— Sushma Swaraj (@SushmaSwaraj) September 12, 2017
വത്തിക്കാന്റെ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നാണ് വിവരം. ഫാ.ടോം ഒഴുന്നാലിനെ ചാർട്ടേഡ് വിമാനത്തിൽ വത്തിക്കാനിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.
സലേഷ്യൻ വൈദികനും പാലാ രാമപുരം സ്വദേശിയുമായ ഫാം. ടോം യെമനിലാണ് പ്രവർത്തിച്ചിരുന്നത്. 2016 മാർച്ച് നാലിനാണു ഐഎസ് ഭീകരർ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനുശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.
പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കിൽ വൻ തുക മോചനദ്രവ്യം നൽകണമെന്ന് ഭീകരർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫാ. ടോമിനെ മോചിപ്പിക്കാൻ മാസങ്ങളായി ശ്രമങ്ങൾ നടന്നുവരികയായിരുന്നു. യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാത്തതും പ്രദേശത്തെ നിയന്ത്രണം 10 രാജ്യങ്ങളിലെ സൈന്യത്തിന്റെ കൈകളിൽ ആണെന്നുള്ളതുമായിരുന്നു മോചനം നീണ്ടുപോകാൻ കാരണമായത്.
ടോമിനെ തട്ടിക്കൊണ്ടുപോയതിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇതിനിടെ സഹായാഭ്യാര്‍ഥനയുമായി ടോമിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. തന്‍റെ മോചനത്തിനായി സഭയോ കേന്ദ്ര സര്‍ക്കാരോ മുന്നാട്ടുവരുന്നില്ലെന്നും ഫാദര്‍ വീഡിയോയില്‍ പരാതിപ്പെട്ടിരുന്നു. തന്‍റെ ആരോഗ്യനില മോശമാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുകയുണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us