കൊല്ലം: പാരിപ്പള്ളിയില്‍ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോടെ ആശുപത്രിയിലെത്തിച്ച നാലുവയസുകാരിയുടെ മരണം മര്‍ദനം മൂലമല്ലെന്ന് നിഗമനം. കുട്ടിക്ക് മെനിഞ്ജൈറ്റിസും ന്യൂമോണിയയും ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വായില്‍നിന്ന് രക്തം വന്നത് രോഗത്തിന്റെ ഭാഗമായാണെന്നും റിപ്പോർട്ടിൽ പറയുന്നു. ദേഹത്ത് അടിയുടെ പാടുകളുണ്ടെങ്കിലും അവ സാരമുള്ളതല്ല. കുട്ടിയെ അമ്മ മര്‍ദിച്ചതായ ബന്ധുക്കളുടെ മൊഴിയെത്തുടര്‍ന്ന് ബാല നീതിവകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത അച്ഛനെയും അമ്മയെയും വിട്ടയച്ചു. മരണം മർദനത്തെ തുടർന്നല്ല എന്ന് വ്യക്തമായതോടെയാണ് മാതാപിതാക്കളെ വിട്ടയച്ചത്.

പാരിപ്പള്ളി സ്വദേശി ദീപുവിന്റെ മകൾ ദിയയാണ് മരിച്ചത്. കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആഹാരം കഴിക്കാത്തതിനാലാണ് കുട്ടിയെ മർദ്ദിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നു.

Also Read: ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു; കൂടത്തായി കൊലപാതകത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത

കുട്ടിയുടെ കാലിലടക്കം പാടുകളുണ്ട്. ആഹാരം കഴിക്കാത്തതിന്‍റെ പേരിൽ കമ്പ് വച്ച് അടിച്ചുവെന്നാണ് കുട്ടിയുടെ അമ്മ ബന്ധുക്കളോടും പൊലീസിനോടും പറഞ്ഞിരുന്നു. ഇതാണോ മരണകാരണമെന്ന് പൊലീസ് പരിശോധിച്ചു. കുട്ടിയുടെ മരണവിവരമറിഞ്ഞ് അച്ഛൻ ദിപു ബോധരഹിതനായി വീണു. കുഴഞ്ഞു വീണ ദിപുവിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: ഭർത്താവിനെ പോലും എൻഐടിയിൽ അധ്യപികയെന്ന് വിശ്വസിപ്പിച്ചു; ഒറ്റയ്ക്ക് ആറ് കൊലകൾ ചെയ്യാനുള്ള കൂർമബുദ്ധി ജോളിക്കുണ്ടായിരുന്നുവെന്ന് എസ്‌പി

കൊല്ലം പാരിപ്പള്ളിയിൽ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിന്റെ നില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അച്ഛനും അമ്മയും ചേർന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുവന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.