Latest News

പൂന്തുറയില്‍ കടലില്‍ പെട്ട നാല് വിദ്യാര്‍ത്ഥികളും മരിച്ചു

ബീമാപള്ളി സ്വദേശികളായ നാല് പേരാണ് മരിച്ചത്

pathanamthitta, പത്തനംതിട്ട,kalladayar,കല്ലടയാർ, adoor news,അടൂർ, students drown to death, മുങ്ങിമരണം,e malayalam, ഐഇ മലയാളം

തിരുവനന്തപുരം: അമ്പലത്തറ ഇടയാർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ നാല് വിദ്യാർഥികളും മരിച്ചു. ബീമാപള്ളി സ്വദേശികളായ നവാബ് ഖാൻ, ബിസ്മില്ല ഖാൻ, റമീസ് ഖാൻ, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം തിരയിൽപ്പെട്ട ജസീർ ഖാനെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഏഴംഗ സംഘത്തിലെ അഞ്ചുപേരാണ് കടലില്‍ കുളിക്കാനിറങ്ങിയത്. അപകടത്തില്‍പെട്ട ഇബ്രാഹിമിനേയും ജസീര്‍ഖാനേയും മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇബ്രാഹിമിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ജസീര്‍ഖാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസും കോസ്റ്റൽ പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Four students drowned to death in tvm

Next Story
പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു; തീ അണയ്ക്കാനുളള ശ്രമം തുടരുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com