തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റവെയര്‍ എന്‍ജിനീറായ ആഷിഫ്, ഭാര്യ അസീറ, മക്കളായ അസറ ഫാത്തിഫ, അനോനീസ എന്നിവരാണ് മരണപ്പെട്ടത്. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ സംശയവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണമുണ്ടായിട്ടില്ല.
വീടിനുളളില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. വീടിന്റെ ജനലുകളെല്ലാം ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വച്ച നിലയിലാണ്. ഉച്ച സമയമായിട്ടും വീടിനുള്ളില്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോഴാണ് നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Also Read: എന്റെ മകനെ കൊല്ലുമെന്ന് അവര്‍ പറഞ്ഞു, ഓടിച്ചെന്നിട്ടും മര്‍ദനം തുടര്‍ന്നു: ദീപുവിന്റെ പിതാവ്