Latest News

കൊല്ലത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ നാലു പേർ മരിച്ചു

80 അടിയോളം ആഴമുള്ള കിണറ്റിൽ വിഷവാതകം ശ്വസിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം

കൊല്ലം: കുണ്ടറയിൽ കിണർ വൃത്തിയാക്കാനിറങ്ങിയ നാല് പേർ മരിച്ചു. ശിവപ്രസാദ് എന്ന വാവ, സോമരാജൻ, മനോജ്, രാജൻ എന്നിവരാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് അപകടം. 80 അടിയോളം ആഴമുള്ള കിണറ്റിൽ വിഷവാതകം ശ്വസിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

കിണറ്റിൽ കുടുങ്ങിയ നാലു പേരേയും അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ നാല് പേരും ഗുരുതരാവസ്ഥയിലായിരുന്നു. ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രക്ഷാപ്രവർത്തനത്തിനിടെ കൊല്ലം ഫയർ സ്റ്റേഷനിലെ വാത്മീകി നാഥ് എന്ന ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ ആശ്വാസകരമാണ്. നാലാമത്തെ ആളെയും രക്ഷപ്പെടുത്തിയ ശേഷമാണ് വാത്മീകി നാഥ് കുഴഞ്ഞുവീണത്.

അപകടത്തിൽപ്പെട്ടവരെല്ലാം പ്രദേശവാസികളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഏറെ ആഴമുള്ള കിണർ ശുചീകരിക്കാൻ ആദ്യം ഒരു തൊഴിലാളിയാണ് ഇറങ്ങിയത്. ഇയാൾക്ക് ശ്വാസതടസമുണ്ടായതോടെ രണ്ടുപേർ രക്ഷിക്കാൻ ഇറങ്ങി. ഇവരിൽനിന്നു പ്രതികരണമൊന്നുമില്ലാതെ വന്നതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.

Read Also: സംസ്ഥാനത്ത് അഞ്ച് പേർക്ക് കൂടി സിക്ക വൈറസ്; ആകെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Four people died in kollam inhaling poisonous gas from well

Next Story
കൊടകര കുഴൽപ്പണക്കേസ്: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com