നന്തൻകോട് കൊലപാതകം: പ്രതിയെന്നു സംശയിക്കുന്ന മകനായി പൊലീസ് അന്വേഷണം ഊർജിതം

ദമ്പതികളുടെ ഏക മകൻ കാഡൽ ജീൻസൺ രാജയെ സംഭവത്തിനുശേഷം കാണാതായിരുന്നു. കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചത് മകനാണെന്നാണ് പൊലീസ് കരുതുന്നത്

nandankodu murder case, trivandrum, thiruvannathapuram murder, cadel jeenson, prof raja thangam, dr jean padma

തിരുവനന്തപുരം: നന്തൻകോട് കൊല്ലപ്പെട്ട ദന്പതികളുട ഏക മകൻ കാഡൽ ജീൻസൺ രാജയ്ക്ക് (30) വേണ്ടിയുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ജീൻസണിനെ കണ്ടെത്താനുളള അന്വേഷണം സമീപ സംസ്ഥാനങ്ങളിലേക്കും പൊലീസ് വ്യാപിപ്പിച്ചു. വീട്ടില്‍നിന്നും കണ്ടെടുത്ത നാലു മൊബൈല്‍ ഫോണുകളും ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വിവിഐപി മേഖലയിലെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ലളിതയുടെ മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

ദമ്പതികളുടെ ഏക മകൻ കാഡൽ ജീൻസൺ രാജയെ സംഭവത്തിനുശേഷം കാണാതായിരുന്നു. കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചത് മകനാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സ്ഥലത്തുനിന്നു രണ്ടു വെട്ടുകത്തി, രക്തം പുരണ്ട മഴു, ഒരു കന്നാസിൽ പെട്രോൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാർത്താണ്ഡം ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു രണ്ടു വർഷം മുമ്പാണു രാജ തങ്കം വിരമിച്ചത്. കരോലിൻ ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം മൂന്നു മാസം മുമ്പാണു നാട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽ പഠനം നടത്തിയ കാഡൽ ജീൻസൺ 2009ൽ നാട്ടിലെത്തി. പിന്നീടു വീട്ടിലിരുന്നുതന്നെ ജോലി ചെയ്യുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Four of a family found murdered in nanthancode police searching for son

Next Story
വെളളാപ്പളളി കോളേജിലും പൊലീസിന് വീഴ്ച: ഒരാൾക്ക് സസ്‌പെൻഷൻSuspension, Police officer under suspension, vellappalli college issue, sri vellappalli nadesan college of engineering, വെള്ളാപ്പള്ളി കോളേജ് വിവാദം, വെള്ളാപ്പള്ളി കോളേജ് സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com