കൊച്ചി: കേരള ഹൈക്കോടതിയിലേക്ക് നിയമനം ലഭിച്ച നാല് പുതിയ ജഡ്ജിമാർ ഇന്ന് ചുമതലയേറ്റു. അഭിഭാഷകരായിരുന്ന വി.ജി.അരുൺ, എൻ നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി. അനിൽകുമാർ, എൻ.അനിൽകുമാർ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി ചുമതലയേറ്റത്.

ചീഫ് ജസ്റ്റിസിന്‍റെ സാന്നിദ്ധ്യത്തിൽ ഇന്ന് രാവിലെ 10.15 നാണ് സത്യപ്രതിജ്ഞ നടന്നത്. കൊളീജിയം ശുപാർശയെ തുടർന്ന് ഇവരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്രം കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഒക്ടോബർ 11ന് ചേർന്ന സുപ്രീം കോടതി കൊളീജയം അഭിഭാഷകരായ വി.ജി അരുൺ,എൻ.നാഗരേഷ്, പി.വി. കുഞ്ഞിക്കണ്ണൻ , ജില്ലാ ജഡ്ജിമാരായ ടി.വി.അനിൽകുമാർ,എൻ. അനിൽ കുമാർ എന്നിവരെ കേരളാ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്തിരുന്നത്. ഇതിൽ നിന്നും വി.ജി.അരുൺ, എൻ. നാഗരേഷ്, ടി.വി. അനിൽകുമാർ, എൻ. അനിൽകുമാർ എന്നിവരെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ