Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം മണിക്കൂറില്‍; സത്യം പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി

സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍; ജാഗ്രത അനിവാര്യമെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു

Airports Authority of India, Covid-19 testing, RT-PCR tests, Covid-19 news, Omicron, airports, Indian Express, കോവിഡ്, ഒമിക്രോൺ, ആർടിപിസിആർ, Malayalam News, IE Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് രണ്ട് പേര്‍. രോഗിയുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

യുകെയില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശിയും കോംഗോയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയുമാണ് മറ്റ് രണ്ട് പുതിയ കേസുകള്‍. രോഗികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ജാഗ്രത അനിവാര്യമായ സമയമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.

അതേസമയം, മുൻപുണ്ടായ കോവിഡ് വകഭേദങ്ങളേക്കാൾ അതിവേഗത്തിൽ ഒമിക്രോൺ പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യുഎച്ച്ഒ). ഒമിക്രോൺ ഗുരുതരമായ രോഗത്തിന് കാരണമാകുന്നില്ലെങ്കിലും കേസുകളുടെ എണ്ണം ഒരിക്കൽ കൂടി തയ്യാറാകാത്ത ആരോഗ്യ സംവിധാനങ്ങളെ മറികടക്കുമെന്ന് ഡബ്ള്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി.

77 രാജ്യങ്ങളിൽ ഇപ്പോൾ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ഇതുവരെ കണ്ടെത്താത്ത രാജ്യങ്ങളിലും ഒമിക്രോൺ ഉണ്ടെന്നതാണ് യാഥാർത്ഥ്യമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. “മുമ്പത്തെ ഒരു വകഭേദങ്ങളിലും ഞങ്ങൾ കണ്ടിട്ടില്ലാത്ത നിരക്കിലാണ് ഒമിക്രോൺ വ്യാപിക്കുന്നത്,” ടെഡ്രോസ് വ്യക്തമാക്കി.

Also Read: ഒമിക്രോൺ അതിവേഗം പടരുന്നു, കേസുകൾ വർധിക്കും: ലോകാരോഗ്യ സംഘടന

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Four more omicron cases reported in kerala total five

The moderation of comments is automated and not cleared manually by malayalam.indianexpress.com