വയനാട്: വയനാട് ബാണാസുരസാഗർ അണക്കെട്ടിൽ തോണി മറിഞ്ഞ് നാലു പേരെ കാണാതായി. അനുവാദമില്ലാതെ ഡാമിനകത്ത് മീൻപിടിക്കാൻ ഇറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കാണായതായ കോഴിക്കോട് തുഷാരഗിരി സ്വദേശികളായ സച്ചിന്‍, ബിനു, മെല്‍വിന്‍ , പ്രദേശവാസിയായ സിങ്കോണ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പോലീസും അഗ്നിശമനസേനയുമാണ് തെരച്ചിൽ നടത്തുന്നത്.

ഇന്നലെ രാത്രി 11.45ഓടെയാണ് ഇവര്‍ റിസര്‍വോയറില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയത്. രണ്ട് കൊട്ടത്തോണികളിലായാണ് ഇവര്‍ ഡാമിലേക്കിറങ്ങിയത്. തോണികള്‍ തമ്മില്‍ കൂട്ടിക്കെട്ടിയിരുന്നു. എന്നാല്‍ ഇത് അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്ന് പേര്‍ കരയ്ക്ക് നീന്തിക്കയറിയെങ്കിലും ബാക്കിയുള്ളവരെ രക്ഷപ്പെടുത്താനായില്ല.

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകട വിവരം പുറത്തറിഞ്ഞത്.കാണാതായവര്‍ക്കു വേണ്ടി വനംവകുപ്പും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ഫയര്‍ ഫോഴ്‌സിന്റെ സ്പീഡ് ബോട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തിരച്ചില്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ