മധുര: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ നാലു മലയാളികൾ മരിച്ചു. കൊല്ലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. സജീദ് സലീം, നൂർജഹാൻ, ഖദീജ, സജീന, ഫിറോസ് എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
മധുര തിരുമംഗലത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്നു സ്ത്രീകൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാർ ഓടിച്ചിരുന്ന സജീദ് ആശുപത്രിയിലേക്കുളള വഴിമധ്യേയാണ് മരിച്ചത്. മൃതദേഹങ്ങൾ തിരുമംഗലം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.