കോയമ്പത്തൂർ: കാർ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞ് നാല് മലയാളികൾ കൊല്ലപ്പെട്ടു. കോയമ്പത്തൂരിലാണ് അപകടം നടന്നത്. കേടിമേട്ടിൽ പറമ്പിക്കുളം ആലിയാർ പ്രൊജക്ടിനോട് ചേർന്ന കനാലിലേക്കാണ് കാർ മറിഞ്ഞത്.

എറണാകുളം സ്വദേശികളായ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. മൂന്നാറിൽ ബന്ധുവിനെ സന്ദർശിച്ച ശേഷം തിരികെ മടങ്ങുമ്പോഴാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ 11 അടി താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.

ഒരാളെ മാത്രമേ കാറിൽ നിന്ന് പുറത്തിറക്കാൻ നാട്ടുകാർക്ക് സാധിച്ചുള്ളൂ. മറ്റുള്ളവരുമായി കാർ കനാലിൽ മുങ്ങിത്താഴ്ന്നു. മൂന്ന് പേരെ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് പുറത്തെടുത്തു. ലിജോ എന്നയാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ