കൊച്ചി: എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അടക്കം നാല് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ മാറ്റി നിയമിച്ചത്. എന്‍.എസ്.കെ.ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചുവരുന്നതിനിടെയാണ് രേണുരാജിനെ മാറ്റുന്നത്.
മറ്റു മൂന്ന് കലക്ടര്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ട്. തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാറാണ് പുതിയ ആലപ്പുഴ കളക്ടര്‍. ആലപ്പുഴ കളക്ടറായിരുന്ന വി.ആര്‍.കൃഷ്ണതേജയെ തൃശൂരിലേക്കും മാറ്റി. ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ജോലി ചെയ്യുന്ന എന്‍ എസ് കെ ഉമേഷ് ആണ് പുതിയ എറണാകുളം ജില്ലാ കലക്ടര്‍. വയനാട് കലക്ടര്‍ ആയിരുന്ന എ ഗീതയാണ് പുതിയ കോഴിക്കോട് ജില്ലാ കലക്ടര്‍.
തൃശൂര്‍ ജില്ലാ കലക്ടര്‍ ആയിരുന്ന ഹരിത വി കുമാറിന് ആലപ്പുഴയിലാണ് പുതിയ പോസ്റ്റിങ്. നിലവിലെ ആലപ്പുഴ ജില്ലാ കലക്ടര്‍ കൃഷ്ണ തേജയെ തൃശൂര്‍ ജില്ലാ കലക്ടര്‍ സ്ഥാനത്തേയ്ക്കാണ് നിയമിക്കുന്നത്.