മലപ്പുറം: മഞ്ചേരിയില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുമായി നാല് പേര്‍ പോലീസ് പിടിയില്‍. 1000 രൂപയുടെ നിരോധിച്ച നോട്ടുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. പി.വി സമീര്‍, അബ്ദുനാസര്‍, മുഹമ്മദ് വാവ, അബുബക്കര്‍ സിദ്ദീഖ് എന്നിവരാണ് പിടിയിലായത്. നിരോധിച്ച നോട്ടുകളുടെ മറവില്‍ വന്‍ തട്ടിപ്പ് സംഘങ്ങള്‍ തല പൊക്കിയ സാഹചര്യത്തിലാണ് പുതിയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സികള്‍ തരാമെന്ന് പറഞ്ഞ് വിശ്വസിച്ച് കബളിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് ഉണ്ടെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ മറവില്‍ കളളനോട്ടുകളും പുറത്തിറക്കുന്നുണ്ടെന്നാണ് വിവരം. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ