ന്യൂഡൽഹി: കേരളാ ഹൈക്കോടതിയിൽ പുതുതായി നാല് ജഡ്ജിമാരെ കൂടി നിയമിച്ചു. അഭിഭാഷകരായ വി.ജി അരുൺ,എൻ. നാഗരേഷ്, ജില്ലാ ജഡ്ജിമാരായ ടി.വി അനിൽ കുമാർ, എൻ. അനിൽകുമാർ എന്നിവരെയാണ് കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു.
ഇവരെ നിയമച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ സുപ്രീം കോടതി കൊളീജിയമാണ് ഇവരുടെ പേരുകൾ ശുപാർശ ചെയ്തത്. സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത അഞ്ച് പേരുകളിൽ നാല് പേരെ നിയമിച്ചുകൊണ്ടാണ് രാഷ്ട്രപതിയുടെ ഉത്തരവ്.
ഒക്ടോബർ 11ന് ചേർന്ന സുപ്രീം കോടതി കൊളീജയം അഭിഭാഷകരായ വി.ജി അരുൺ,എൻ.നാഗരേഷ്, പി.വി. കുഞ്ഞിക്കണ്ണൻ , ജില്ലാ ജഡ്ജിമാരായ ടി.വി.അനിൽകുമാർ,എൻ. അനിൽ കുമാർ എന്നിവരെ കേരളാ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്തിരുന്നത്.