Latest News

ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം: നാലുപേർ അറസ്റ്റിൽ

27നു രാത്രി 8.30നു പേട്ടയ്ക്കു സമീപം അമ്പലത്തുമുക്കില്‍ വച്ചാണ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവിയാദവ്, ഉത്തര്‍പ്രദേശ് സ്വദേശി ജസ്വന്ത് എന്നിവര്‍ക്ക് വെട്ടേറ്റത്

AG's office official attacked, AG's office official attacking case, arrest, accused arrested in AG's office official attack case, crime, Thiruvananthapuram, police, ie malayalam
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി കൊച്ചുരാകേഷ് എന്ന രാകേഷ്, പേട്ട സ്വദേശി പ്രവീണ്‍, മെഡിക്കല്‍ കോളേജ് സ്വദേശി ഷിബു, നെടുമങ്ങാട് സ്വദേശി അഭിജിത്ത് എന്നിവരെയാണ് പിടികൂടിയത്.

27നു രാത്രി 8.30നു പേട്ടയ്ക്കു സമീപം അമ്പലത്തുമുക്കില്‍ വച്ചാണ് ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരായ ഹരിയാന സ്വദേശി രവിയാദവ്, ഉത്തര്‍പ്രദേശ് സ്വദേശി ജസ്വന്ത് എന്നിവര്‍ക്ക് വെട്ടേറ്റത്. കുടുംബസമേതം നടക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ രാകേഷും പ്രവീണുമാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

ഉദ്യോഗസ്ഥരുടെ ഭാര്യമാരെ രാകേഷ് കയറിപ്പിടിക്കാന്‍ ശ്രമിച്ചതു തടഞ്ഞതോടെയാണ് ഉദ്യോഗസ്ഥര്‍ക്കു വെട്ടേറ്റത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രവീണും ആക്രമണത്തില്‍ പങ്കാളിയായെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ പത്രസമ്മേളനത്തില്‍ പറഞ്ഞു. പിടിയിലായ മറ്റു രണ്ടുപേര്‍ രാകേഷിനെയും പ്രവീണിനെയും രക്ഷപ്പെടാന്‍ സഹായിച്ചവരാണെന്നും കമ്മിഷണര്‍ പറഞ്ഞു.

സംഭവത്തിനുശേഷം ഉദ്യോഗസ്ഥരുടെ വീടുകള്‍ക്കു മുന്നിലെത്തിയും പ്രതികള്‍ ഭീഷണി മുഴക്കിയിരുന്നു. പ്രതികളെ കൊല്ലത്തുനിന്നാണ് പിടികൂടിയതെന്ന് കമ്മിഷണര്‍ പറഞ്ഞു. രാകേഷിനെയും പ്രവീണിനെയും ഷിബു തിരുവല്ലത്ത് എത്തിച്ചു. അവിടെനിന്ന് അഭിജിത്തിന്റെ സഹായത്തോടെ ഇരുവരും കൊല്ലത്തേക്കു കടന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.

Also Read: നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; മലപ്പുറം സ്വദേശിയുടെ പരാതിയിൽ ഹൈക്കോടതി ഇടപെടൽ

പ്രതികള്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികളെ സഹായിച്ച എല്ലാവരെയും പിടികൂടുമെന്നും 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നും കമ്മിഷണര്‍ പറഞ്ഞു.

പിടിയിലായ രാകേഷിനെതിരെ നേരത്തെയും നിരവധി കേസുകളുണ്ടായിരുന്നു. മോഷണക്കേസില്‍ രണ്ടുവര്‍ഷത്തെ ശിക്ഷ ലഭിച്ച ഇയാള്‍ 2019 ഫെബ്രുവരിയിലാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Four accused arrested in ags office official attack case

Next Story
നിർബന്ധിത മതപരിവർത്തനമെന്ന് ആരോപണം; മലപ്പുറം സ്വദേശിയുടെ പരാതിയിൽ ഹൈക്കോടതി ഇടപെടൽKerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com