കൊ​ച്ചി: സം​സ്ഥാ​ന വ​നി​ത ക​മ്മീ​ഷ​ൻ മുന്‍ അ​ധ്യ​ക്ഷ​യും കേ​ര​ള ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​മാ​യി​രു​ന്ന ജ​സ്റ്റിസ് ഡി. ശ്രീ​ദേ​വി (79) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു ശ്രീ​ദേ​വി. കൊ​ച്ചി​യി​ലെ ക​ലൂ​ർ ആ​സാ​ദ് റോ​ഡി​ൽ മ​ക​ൻ അ​ഡ്വ. ബ​സ​ന്ത് ബാ​ലാ​ജി​യു​ടെ വ​സ​തി​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ഇ​ന്നു വൈ​കി​ട്ട് അ​ഞ്ചി​ന്.

ശ്രീദേവി 1997 ലാണ് അവര്‍ ഹൈക്കോടതി ജഡ്ജിയായി സ്ഥാനമേറ്റെടുക്കുന്നത്. 2001 ല്‍ റിട്ടയര്‍ ചെയ്തു. അതിന് ശേഷം രണ്ട് തവണ,  സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ