scorecardresearch
Latest News

ജനസേവനത്തിന് ഉഴിഞ്ഞുവച്ച ജീവിതം; വിവാദങ്ങളെ മറികടന്ന നേതാവ്

കേരള രാഷ്ട്രീയത്തിലെ നീർച്ചുഴികളിൽ അടി പതറാതെ നടന്നുപോയ നേതാവായിരുന്നു ഇ.അഹമ്മദ്. നഗരസഭാ അധ്യക്ഷ സ്ഥാനം മുതൽ കേന്ദ്ര മന്ത്രി സ്ഥാനംവരെയുളള സ്ഥാനങ്ങളിൽ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. വിവാദങ്ങളെ മറികടന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 2004 ൽ എൽഡിഎഫിന്റെ വിജയവേലിയേറ്റത്തിൽ കടപുഴകാതെ നിന്ന ഇ.അഹമ്മദ് മാത്രമായിരുന്നു. പൊന്നാനിയിലെ വിജയം കേരളത്തിൽനിന്ന് ലോക്‌സഭയിലെത്തിയ ഏക അംഗവും അദ്ദേഹമായിരുന്നു. എംഎസ്എഫിന്റെ സ്ഥാപക നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റു മുതൽ ദേശീയ അധ്യക്ഷൻ വരെയുള്ള പദങ്ങൽ അദ്ദേഹം വഹിച്ചിട്ടുണ്ട്. അബ്‌ദുൾ […]

e ahamed

കേരള രാഷ്ട്രീയത്തിലെ നീർച്ചുഴികളിൽ അടി പതറാതെ നടന്നുപോയ നേതാവായിരുന്നു ഇ.അഹമ്മദ്. നഗരസഭാ അധ്യക്ഷ സ്ഥാനം മുതൽ കേന്ദ്ര മന്ത്രി സ്ഥാനംവരെയുളള സ്ഥാനങ്ങളിൽ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. വിവാദങ്ങളെ മറികടന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 2004 ൽ എൽഡിഎഫിന്റെ വിജയവേലിയേറ്റത്തിൽ കടപുഴകാതെ നിന്ന ഇ.അഹമ്മദ് മാത്രമായിരുന്നു. പൊന്നാനിയിലെ വിജയം കേരളത്തിൽനിന്ന് ലോക്‌സഭയിലെത്തിയ ഏക അംഗവും അദ്ദേഹമായിരുന്നു. എംഎസ്എഫിന്റെ സ്ഥാപക നേതാവായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗിന്റെ ജില്ലാ പ്രസിഡന്റു മുതൽ ദേശീയ അധ്യക്ഷൻ വരെയുള്ള പദങ്ങൽ അദ്ദേഹം വഹിച്ചിട്ടുണ്ട്.

അബ്‌ദുൾ ഖാദർ ഹാജിയുടെയും നഫീസ ബീവിയുടെയും മകനായി 1938 ഏപ്രിൽ 29 ന് കണ്ണൂരായിരുന്നു ഇ.അഹമ്മദ് ജനിച്ചത്. തലശ്ശേരിയിലെ ഗവൺമെന്റ് ബ്രണ്ണൻ കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അഹമ്മദ് തിരുവനന്തപുരം ലോ കോളജിൽ നിന്ന് നിയമബിരുദമെടുത്തു.

1967 ലാണ് അദ്ദേഹം കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. മുസ്‌ലിം ലീഗ് (എംയുഎൽ) ന്റെ സ്ഥാനാർത്ഥിയായി കണ്ണൂർ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കേരള നിയമസഭയിലെത്തുന്നത്. ഐഎൻസിയുടെ എൻ.കെ.കുമാരനെ 8,264 വോട്ടുകൾക്ക് തോൽപിച്ചായിരുന്നു നിയമസഭയിലേക്കുള്ള പടി കയറ്റം. എന്നാൽ 1970 ൽ നടന്ന നിയമസഭാ ഇലക്ഷനിൽ എൻ.കെ..കുമാരനോട് പരാജയപ്പെട്ടു.

1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നിന്ന് ജനവിധി തേടിയ ഇ.അഹമ്മദ് സിപിഎമ്മിന്റെ കെ.മൂസക്കുട്ടിയെ തോൽപിച്ച് വീണ്ടും നിയമസഭയിലെത്തി. 1980, 82. 87 തിരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 1967 -1991 കാലഘട്ടത്തിൽ അഞ്ച് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982 -1987 കാലഘട്ടത്തിൽ കേരള വ്യവസായ മന്ത്രിയായിരുന്നു. പതിനെട്ട് വർഷം കേരള നിയമസഭാംഗമായിരുന്നു.

അതിന് ശേഷം 1991 ൽ പത്താം ലോക്‌സഭയിൽ എംപിയായി. മഞ്ചേരിയിൽ നിന്ന് വി.വേണുഗോപാലിനെ പരാജയപ്പെടുത്തിയായിരുന്നു ലോക്‌സഭാപ്രവേശനം. 1996, 98, 99 ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ മഞ്ചേരിയിൽ നിന്ന് വിജയിച്ചു. 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയെ പ്രതിനിധീകരിച്ചായിരുന്നു ഇ.അഹമ്മദ് ജനവിധി തേടിയത്. വിജയിച്ച് വീണ്ടും പാർലമെന്റിലെത്തി. 2004 മെയ് 22 ന് യുപിഎ ഗവൺമെന്റിൽ കേന്ദ്ര വിദേശ കാര്യ സഹമന്ത്രിയായി ഇന്ത്യൻ രാഷ‌ട്രീയത്തിൽ സ്ഥിര സാന്നിധ്യമായി. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ (2009) മലപ്പുറമായിരുന്നു ഇ.അഹമ്മദ് മത്സരിക്കാനായി തിരഞ്ഞെടുത്തത്. ഐയുഎംഎൽ പാനലിലാണ് മത്സരിച്ചത്. ഇപ്രാവശ്യവും ജനങ്ങൾ അദ്ദേഹത്തെ കൈവിട്ടില്ല. അദ്ദേഹത്തിന്റെ ലോക്‌സഭയിലേക്കുള്ള ആറാം ജയമായിരുന്നു അത്. 2009 യുപിഎ സർക്കാരിന്റെ റയിൽവേ സഹമന്ത്രിയായിരുന്നു. 2011 ൽ വീണ്ടും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി. അതേവർഷം ജൂലൈയിൽ മാനവ വിഭവശേഷി വകുപ്പിന്റെ സഹമന്ത്രി സ്ഥാനം വഹിച്ചു. ഏറ്റവുമധികകാലം കേന്ദ്രമന്ത്രിയായ മലയാളിയെന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്. ലോക്‌സഭയിലെ ഐയുഎംഎൽ പാർലമെന്ററി പാർട്ടിയുടെ നേതാവുമായിരുന്നു ഈ കാലയളവിൽ. പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മലപ്പുറത്ത് നിന്ന് എംപിയായി ലോക്‌സഭയിലെത്തി. 2014 ൽ മലപ്പുറത്ത് നിന്ന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തോടെയാണ് എംപിയായത്. 25 വർഷം ലോക്‌സഭാംഗമായിരുന്നു.

ലോക്‌സഭാംഗമായിരുന്ന കാലയളവിൽ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലും മറ്റു പരിപാടികളിലും ഇന്ത്യയുടെ പ്രതിനിധിയായിരുന്നു. കണ്ണൂർ നഗര സഭാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഊഷ്മള ബന്ധത്തിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ് ഇി.അഹമ്മദ്. ഇദ്ദേഹം വിട വാങ്ങുമ്പോൾ നഷ്‌ടമാവുന്നത് ഇന്ത്യൻ രാഷ്‌ട്രയത്തിലെ കേരളത്തിന്റെ ശക്തമായ സാന്നിധ്യമാണ്.

(വിഡിയോ കടപ്പാട് മാതൃഭൂമി ന്യൂസ്)

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Former union minister iuml mp e ahamed life history