scorecardresearch

മുൻ നക്‌സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ വിടവാങ്ങി

തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തിലുടനീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു

തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തിലുടനീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു

author-image
WebDesk
New Update
Vellathoval Stephen

വെള്ളത്തൂവൽ സ്റ്റീഫൻ

ഇടുക്കി: കേരളത്തിലെ നക്‌സൽ പ്രസ്ഥാനത്തിലെ ആദ്യകാല നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. ഇടുക്കി ചേലച്ചുവട്ടിലുള്ള മകളുടെ വീട്ടിൽ വെച്ചാണ് അന്ത്യം. ഏറെനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

Advertisment

തലശ്ശേരി സ്റ്റേഷൻ ആക്രമണ കേസിൽ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായിരുന്ന സ്റ്റീഫൻ പിൽക്കാലത്ത് നക്‌സൽ പ്രസ്ഥാനവുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. 

Also Read:സി.ജെ.റോയിയുടെ സംസ്കാരം നാളെ; ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു

കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് ജനനം. പിന്നീട് ഈ കുടുംബം ഇടുക്കി അടിമാലിയ്ക്ക് സമീപമുള്ള വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിന്റെ വഴിയേ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർന്നപ്പോൾ സിപിഐ യിൽ നിന്നു. നക്‌സലൈറ്റ് പ്രസ്ഥാനം കേരളത്തിൽ സജീവമായതോടെ സ്റ്റീഫനും ഇതിലേക്ക് ചേക്കേറി. 

Also Read:അതിവേഗ റെയിൽ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല: വി.ഡി.സതീശൻ

തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെ പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് ഒളിവിൽപോയി കേരളത്തിലുടനീളം വിപ്ലവപാർട്ടികൾ കെട്ടിപ്പടുത്തു. 1971-ൽ അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. 

ജയിലിൽവച്ചുതന്നെ ചാരുമജുംദാറിന്റെ ഉന്മൂലനമാർഗ്ഗത്തെ ഉപേക്ഷിച്ചു. പിന്നീട് അല്പകാലം സുവിശേഷപ്രവർത്തനത്തിലേക്ക് വഴിതിരിഞ്ഞു. ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം  എന്നിവയാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ. 

Also Read:ശബരിമല സ്വർണക്കൊള്ള; നടൻ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു

''വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ ' എന്ന പേരിൽ ആത്മകഥയും പ്രസീദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ നക്‌സൽ പ്രസ്ഥാനത്തിന്റെ പരാജയ കാരണവും ബലഹീനതകളും അപചയങ്ങളുമാണ് ആത്മകഥയിലും പരാമർശിക്കുന്നത്. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

Read More: 'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്'; നല്ല കേരളം കെട്ടിപ്പടുക്കുക ലക്ഷ്യമെന്ന് ധനമന്ത്രി

Naxals Dead

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: