scorecardresearch

സ്വന്തം പാർട്ടിക്കാർ കാലുവാരി; സിപിഎം ഏരിയാ നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുൻ എംഎൽഎ

നേതൃത്വത്തിന്‍റെ പിടിപ്പുകേടിൽ കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായെന്നും കോൺഗ്രസുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയതെന്നും കെസി രാജഗോപാലൻ പറഞ്ഞു

നേതൃത്വത്തിന്‍റെ പിടിപ്പുകേടിൽ കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായെന്നും കോൺഗ്രസുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയതെന്നും കെസി രാജഗോപാലൻ പറഞ്ഞു

author-image
WebDesk
New Update
cats-crop

കെസി രാജഗോപാൽ

പത്തനംതിട്ട: തിഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയെന്ന് തുറന്നടിച്ച് സിപിഎം മുൻ എംഎൽഎ കെ.സി രാജഗോപാലൻ. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിനാണ് കാലുവാരാൻ നേതൃത്വം കൊടുത്തതെന്നും അതുകൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നും കെസി രാജഗോപാലൻ പറഞ്ഞു. 

Advertisment

Also Read:കേരളത്തിൽ യുഡിഎഫ് തരംഗം; നിലമെച്ചപ്പെടുത്തി എൻഡിഎ, തകർന്നടിഞ്ഞ് എൽഡിഎഫ്

തന്നെ ഈ തിഞ്ഞെടുപ്പിൽ പാർട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ജയിക്കരുതെന്ന് ഏരിയ സെക്രട്ടറി ടിവി സ്റ്റാലിന് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും കെസി രാജ​ഗോപാലൻ തുറന്നടിച്ചു. 

Also Read:കേരളത്തിൽ ഭരണമാറ്റത്തിനുള്ള കാറ്റ്; എല്ലായിടത്തും യുഡിഎഫ് ആധിപത്യം

നേതൃത്വത്തിന്‍റെ പിടിപ്പുകേടിൽ കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായെന്നും കോൺഗ്രസുകാരിൽ ചിലരുടെ സഹായം കൊണ്ടാണ് 28 വോട്ടിന് കയറിക്കൂടിയതെന്നും കെസി രാജഗോപാലൻ പറഞ്ഞു. 

Also Read:ആലപ്പുഴയിലും കടപുഴകി എൽഡിഎഫ്; നഗരസഭകളിൽ യുഡിഎഫിന് മിന്നും വിജയം

കോഴഞ്ചേരി ഏരിയ സെക്രട്ടറി സ്റ്റാലിൻ വിവരം കെട്ടവനാണെന്നും പത്രം വായിക്കാത്തവനാണെന്നും രാജഗോപാലൻ ആക്ഷേപിച്ചു. തന്നെ തോൽപ്പിക്കാൻ എല്ലാശ്രമവും നടത്തി. വീണ ജോർജിനെയും തകർത്ത് ആറന്മുളയിൽ മത്സരിക്കുകയാണ് ലക്ഷ്യം. പാർട്ടി തോൽക്കുമ്പോൾ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവനാണ് സ്റ്റാലിൻ. സിപിഎ നേതൃത്വത്തിന് പരാതി നൽകുമെന്നും കെസി രാജഗോപാലൻ പറഞ്ഞു.

മുൻ എംഎൽഎയായ കെസി വേണുഗോപാൽ പത്തനംതിട്ട മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ നിന്നാണ് രാജഗോപാൽ വിജയിച്ചത്. 28 വോട്ടുകളുടെ ചെറിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസിന്റെ രാധാ ചന്ദ്രനെ രാജഗോപാൽ പരാജയപ്പെടുത്തിയത്.

നിലവില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ്.സിപിഎം ശക്തികേന്ദ്രമായിരുന്ന മെഴുവേലി പഞ്ചായത്ത് ഇത്തവണ കോൺഗ്രസ് പിടിച്ചെടുത്തു. ഇതിനുപിന്നാലെയാണ് സിപിഎമ്മിൽ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

Read More:കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം

Cpm Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: