കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 മിസ് കേരള വിജയി അന്‍സി കബീര്‍ (25), റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍ (26) എന്നിവരാണ് മരിച്ചത്. എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

ബൈക്കിലിടിച്ച ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്‍സിയും അഞ്ജനയും തൽക്ഷണം മരിച്ചു. നാലു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ മറ്റു രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

തിരുവനന്തപുരം ആറ്റിങ്ങല്‍ അബ്ദുൽ കബീർ-റസീന ബീവി ദമ്പതികളുടെ ഏക മകളാണ് അൻസി. അന്‍സിയുടെ സുഹൃത്തായ അഞ്ജന തൃശൂര്‍ സ്വദേശിയാണ്. മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2021 കിരീടം അൻസി കബീർ സ്വന്തമാക്കിയിരുന്നു.
Also Read: വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്