Latest News

മോഡലുകളുടെ മരണം: സൈജു തങ്കച്ചൻ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

അപകടത്തിലേക്ക് നയിച്ച പ്രവൃത്തിക്കും, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടർന്നതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Car Accident, Miss Keala

കൊച്ചി: മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. മോഡലുകളെ പിന്തുടർന്ന സൈജുവിന്റെ ഔഡി കാർ കസ്റ്റഡിയിൽ എടുക്കണമെന്ന ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.

കളമശേരിയിലെ മെട്രോ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി സൈജു ഇന്നലെ ഹാജരായിരുന്നു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. അപകടത്തിലേക്ക് നയിച്ച പ്രവൃത്തിക്കും, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടർന്നതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ഡിജെ പാർട്ടി നടന്ന ഹോട്ടലിലും മോഡലുകളുമായി തർക്കത്തിൽ ഏർപ്പെട്ട കുണ്ടന്നൂർ പാലത്തിനടുത്തും സൈജുവുമായി തെളിവെടുപ്പ് നടത്തിയിരുന്നു. അതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

അപകട ദിവസം ഹോട്ടലിലെ ഡിജെ പാർട്ടിക്ക് ശേഷം സൈജു മോഡലുകൾ സഞ്ചരിച്ച കാർ പിന്തുടർന്നതായാണ് വിവരം. അപകടവിവരം ഹോട്ടലിൽ വിളിച്ചറിയിച്ചതും ഇയാളായിരുന്നു.

സംഭവത്തിൽ ഇയാൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപിച്ചിരുന്നു. സൈജു തങ്കച്ചൻ കേസിൽ ഇതുവരെ പ്രതിയല്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. 23നായിരുന്നു മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.

Also Read: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് വീടും ധനസഹായവും; കീഴടങ്ങിയാൽ എല്ലാ മാവോയിസ്റ്റുകൾക്കും സഹായം

താൻ കേസിൽ പ്രതിയല്ലെന്നും ഹോട്ടലിൽ വച്ച് പരിചയപ്പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാനെ മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു സൈജുവിന്റെ വാദം.

ഹോട്ടലിൽ നിന്ന് കാക്കനാട്ടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചക്കരപറമ്പിൽ അപകടം ശ്രദ്ധയിൽ പെട്ടെന്നും ഉടൻ പൊലീസിനെ അറിയിച്ചെന്നും സൈജു ബോധിപ്പിച്ചു. താൻ വാഹനത്തെ പിന്തുടർന്നതാണ് അമിത വേഗത്തിൽ കാർ ഓടിക്കാൻ കാരണമെന്ന് അബ്ദുൾ റഹ്മാൻ പറഞ്ഞതായി മാധ്യമങ്ങളിൽ നിന്നാണ് മനസിലായതെന്നും പൊലീസ് അറസ്റ്റ് ചെയ്യാനും മൂന്നാം മുറ പ്രയോഗിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇയാൾ ഹർജി സമർപിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Former miss kerala accident case saiju thankachan in three day police custody

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express