കെപിസിസി മുൻ സെക്രട്ടറി പിഎസ് പ്രശാന്ത് സിപിഎമ്മില്‍

ഉപാധികളില്ലാതെയാണ് സിപിഎമ്മില്‍ ചേരുന്നതെന്നും പാര്‍ട്ടി പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും പ്രശാന്ത് പറഞ്ഞു

PS Prasanth joins CPM, Former KPCC Secretary PS Prasanth joins CPM, Congress expels PS Prasanth, PS Prasanth congress expelled, congress kerala disciplinary action, revolt in Congess Kerala, revolt over DCC president's list Kerala, K Sudhakaran, KPCC President K Sudhakaran, DCC Presidents, indian express malayayalam, ie malayalam

തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നു. സംസ്ഥാന ആക്ടടിങ് സെക്രട്ടറി എ വിജയരാഘവന്‍ എകെജി സെന്ററിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രശാന്ത് പാര്‍ട്ടിയില്‍ ചേരുന്ന കാര്യം അറിയിച്ചത്. ഉപാധികളില്ലാതെയാണ് സിപിഎമ്മില്‍ ചേരുന്നതെന്നും പാര്‍ട്ടി പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും പ്രശാന്ത് പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സിപിഎമ്മില്‍ ചേരുന്നത്. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്നും പ്രശാന്ത് പറഞ്ഞു. എ വിജയരാഘവന്‍റെ വാര്‍ത്താസമ്മേളനത്തിനിടെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ള ജില്ലാ നേതാക്കളോടൊപ്പമാണ് പിഎസ് പ്രശാന്ത് എത്തിയത്.

പ്രശാന്തിനു സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറാം തിയതി സ്വീകരണം നല്‍കും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പിഎസ് പ്രശാന്ത്. ഡിസിസി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനെത്തെത്തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസുമായി ഇടഞ്ഞത്. ഡിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ട പാലോട് രവിക്കെതിരെയായിരുന്നു പ്രശാന്തിന്റെ പ്രധാന വിമര്‍ശം.

തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചയാളാണു പാലോട് രവിയെന്നും അദ്ദേഹത്തെ ഡിസിസി പ്രസിഡന്റായി നിയമിക്കുന്നതിലൂടെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തെറ്റായ സന്ദേശമാണു കൊടുക്കുന്നതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയയ്ക്കുയും ചെയ്തു. ഇതോടെ പ്രശാന്തിനെ നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും പരസ്യവിമര്‍ശം തുടര്‍ന്നതോടെ പുറത്താക്കുകയായിരുന്നു.

Also Read: കോണ്‍ഗ്രസില്‍ വീണ്ടും നടപടി; പിഎസ് പ്രശാന്തിനെ പുറത്താക്കി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Former kpcc secretary ps prasanth joins cpm

Next Story
29,322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 131 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.91covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express