scorecardresearch

അഴിമതി കേസില്‍ സിഡ്കോ മുന്‍ എംഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

വിജിലൻസ് നൽകിയ അപേക്ഷയിൽ മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്

അഴിമതി കേസില്‍ സിഡ്കോ മുന്‍ എംഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

തിരുവനന്തപുരം: നിരവധി അഴിമതിക്കേസുകളിൽ പ്രതിയായ സിഡ്ക്കോ മുൻ എംഡി സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. സിഡ്കോ ഡെപ്യൂട്ടി മാനേജര്‍ അജിത്തിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കോടികളുടെ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് വിജിലൻസ് നൽകിയ അപേക്ഷയിൽ മാസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.

മേനംകുളത്തെ സർക്കാർ ഭൂമിയിലെ മണൽ നീക്കം ചെയ്യാൻ കരാർ ലഭിച്ച സിഡ്ക്കോ, അനുമതി ലഭിച്ചതിനെക്കാള്‍ കോടിക്കണക്കിന് രൂപയുടെ മണൽ ഇവിടെനിന്നും കടത്തിയെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. 11,31,00,000 രൂപയുടെ ക്രമക്കേടിന് ചുക്കാൻ പിടിച്ചത് അന്നത്തെ സിഡ്ക്കോ എംഡിയായിരുന്ന സജി ബഷീറാണെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കുറ്റപത്രം തയ്യാറാക്കിയിരുന്നു.

ഉപകരാറുകാരുമായി ഒത്തുകളിച്ച് സർക്കാരിന് നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം സെപ്റ്റംംബർ 24ന് സജി ബഷീറിനെതിരായ പ്രോസിക്യൂഷൻ അനുമതിക്കായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി അബ്ദുള്‍ റഷീദ് ഡയറക്ടർക്ക് നൽകി. അടുത്ത മാസം ഡയറക്ടറുടെ ശുപാർശ സർക്കാരിന് കൈമാറി. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ആഭ്യന്തരവകുപ്പ് സജി ബഷീറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയിരുന്നില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Former kerala sidco md saji basheer to be prosecuted