തിരുവനന്തപുരം: മുൻ രഞ്ജി താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്. സംഭവത്തിൽ മകൻ അശ്വിൻ അറസ്റ്റിലായിട്ടുണ്ട്. അച്ഛനെ കൊലപ്പെടുത്തിയത് താനാണെന്നും മദ്യലഹരിയിലായതിനാൽ പലതും ഓർമയില്ലെന്നുമാണ് അശ്വിൻ പൊലീസിനോട് വ്യക്തമാക്കിയത്. പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിങ്കളാഴ്ച രാവിലെയാണ് ജയമോഹനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലിന്യം ശേഖരിക്കാൻ കുടുംബശ്രീ പ്രവർത്തകർ എത്തിയപ്പോൾ വീട്ടിൽനിന്ന് ആരുടെയും പ്രതികരണമുണ്ടായില്ല. വീട്ടിൽനിന്നും ദുർഗന്ധവും വമിച്ചിരുന്നു. ഈ വിവരം ജയമോഹന്റെ വീടിനു മുകൾനിലയിൽ താമസിച്ചിരുന്നവരെ അറിയിച്ചു. അവരെത്തി ജനൽ തുറന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ ജയമോഹനെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. നെറ്റിയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിനു പുറമേ നെറ്റിയിലും മൂക്കിലും മുറിവുകളുണ്ടായിരുന്നു.
Read Also: കോവിഡ്: ഡിഎംകെ എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു
ജയമോഹൻ തമ്പിയുടെ വീട്ടിൽ തർക്കങ്ങൾ പതിവാണെന്നാണ് വീട്ടുജോലിക്കാരി പറഞ്ഞു. അശ്വിനാണ് ജയമോഹന് തമ്പിയുടെ ക്രെഡിറ്റ് കാര്‍ഡുകളും എടിഎം കാര്‍ഡുകളും ഉപയോഗിച്ചിരുന്നത്. മകന്റെ അമിതമായ പണ വിനിയോഗത്തെ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നതായാണ് വിവരം.
1982-84 ൽ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു ജയോമഹന് തമ്പി. എസ്ബിടി ടീമിന്റെ ക്യാപ്റ്റനായിരുന്നു.