കണ്ണൂർ: ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) മുൻ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീൽ കമ്മിറ്റി മുൻ അംഗവുമായ പി.പി.ലക്ഷ്‌മണൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തലശേരി എകെജി ആശുപത്രിയിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 83 വയസായിരുന്നു.

നാല് വർഷം എഐഎഫ്എഫിന്റെ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, 1980ൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, 1984ൽ ട്രഷറർ, 1988 മുതൽ സെക്രട്ടറി, 1996ൽ സീനിയർ വൈസ് പ്രസിഡന്റ്, 2000ൽ എക്സിക്യൂട്ടീവ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.

ഫിഫ അപ്പീൽ കമ്മിറ്റി അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു ലക്ഷ്മണൻ. മലബാർ ഡൈയിങ് ആൻഡ് ഫിനിഷിങ് മിൽസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു. ഇന്ത്യൻ ഫുട്ബോളിന് പ്രൊഫഷണലിസത്തിന്റെ മുഖം നൽകിയ അദ്ദേഹം കേരള ഫുട്ബോൾ അസോസിയേഷനുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook