scorecardresearch

മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ; അംഗത്വം സ്വീകരിച്ചു

Ex CPM MLA Aisha Potty joins Congress: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിൽ ഐഷ പോറ്റി പങ്കെടുത്തുകൊണ്ടാണ് കോൺഗ്രസ് അംഗത്വം മുൻ എൽഡിഎഫ് എംഎൽഎ സ്വീകരിച്ചത്

Ex CPM MLA Aisha Potty joins Congress: തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിൽ ഐഷ പോറ്റി പങ്കെടുത്തുകൊണ്ടാണ് കോൺഗ്രസ് അംഗത്വം മുൻ എൽഡിഎഫ് എംഎൽഎ സ്വീകരിച്ചത്

author-image
WebDesk
New Update
Aisha Potti

ഐഷ പോറ്റി

Aisha Potty joins Congress: തിരുനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. യുഡിഎഫ് സഹകരണ ചർച്ചകൾക്കിടെ ഐഷാ പോറ്റി കോൺഗ്രസ് വേദിയിലെത്തി അപ്രതീക്ഷിതമായാണ് ഐഷ പോറ്റി അംഗത്വം സ്വീകരിച്ചത്. 

Advertisment

Also Read:രാഹുലിനെ മൂന്ന് ദിവസം എസ്ഐടി കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ 16ന് പരി​ഗണിക്കും

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിൽ ഐഷ പോറ്റി പങ്കെടുത്തുകൊണ്ടാണ് കോൺഗ്രസ് അംഗത്വം മുൻ എൽഡിഎഫ് എംഎൽഎ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർക്കൊപ്പമാണ് ഐഷ പോറ്റി കോൺഗ്രസ് വേദിയിലെത്തിയത്, 

നേരത്തെ കൊട്ടാരക്കരയിൽ യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർഥിയായി ഐഷ പോറ്റിയെ കോൺഗ്രസ് പരിഗണിച്ചിരുന്നു. പാർട്ടി അംഗത്വം സ്വീകരിച്ച സാഹചര്യത്തിൽ കൈപ്പത്തി അടയാളത്തിൽ തന്നെ കൊട്ടാരക്കരയിൽ ഐഷ പോറ്റി മത്സരിക്കാനാണ് സാധ്യത. സജീവ കോൺഗ്രസ് പ്രവർത്തകയായി പ്രവർത്തിക്കുമെന്ന് ഐഷ പോറ്റി പറഞ്ഞു. 

Also Read: അഭ്യൂഹങ്ങൾ തള്ളി റോഷി അഗസ്റ്റിൻ; കേരള കോൺഗ്രസ് എൽഡിഎഫിൽ തുടരുമെന്ന് മന്ത്രി

കേരളാ കോൺഗ്രസ് ബിയുടെ കരുത്തനായ നേതാവ് ആർ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് കൊട്ടാരക്കര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം വിജയിക്കുന്നത്. മൂന്നു തവണ ഐഷ പോറ്റി കൊട്ടാരക്കരയിൽ വൻഭുരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ കൊട്ടാരക്കര മണ്ഡലം ഇടത് കോട്ടയായി മാറുകയായിരുന്നു. കഴിഞ്ഞ തവണ ബാലഗോപാലിനെ മത്സരിപ്പിക്കാൻ സി പി എം തീരുമാനിച്ചതോടെയാണ് നേതൃത്വത്തോട് ഐഷ പോറ്റി നീരസം പ്രകടിപ്പിച്ചത്.

തുടർച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാൽ പരിഗണിക്കപ്പെട്ടില്ല. തുടർന്ന് സീറ്റ് ലഭിക്കാതെയും വന്നതോടെ പാർട്ടിയുമായി അകലുകയായിരുന്നു.

Also Read: ശബരിമലയിൽ കടുത്ത നിയന്ത്രണം; 11 മണി കഴിഞ്ഞാൽ കടത്തിവിടില്ല, മകരവിളക്കിന് 35,000 പേർ മാത്രം

യു ഡി എഫിന്റെ കോട്ടയായിരുന്ന കൊട്ടാരക്കര മണ്ഡലത്തിൽ വൻ സ്വാധീനമുണ്ടായിരുന്ന നേതാവാണ് ഐഷ പോറ്റി. ഐഷ പോറ്റിയെ കോൺഗ്രസിൽ എത്തിക്കാനായാൽ അത് യു ഡി എഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുക്കൂട്ടിയിരുന്നു. ഒരു വിഭാഗം നേതാക്കൾ ഐഷ പോറ്റിയുമായി ചർച്ചകൾ തുടരുന്നതിനിടയിലാണ് ഐഷ പോറ്റിയുടെ അപ്രതീക്ഷിത യുഡിഎഫ് പ്രവേശനം

Read More: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Udf Congress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: