തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി.നായർ (81) അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും.
1962 ബാച്ച് ഉദ്യോഗസ്ഥനാണ്. ഭരണപരിഷ്കാര കമ്മിഷൻ അംഗം, ദേവസ്വം കമ്മിഷണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കെ.കരുണാകരന്‍, ഇ.കെനായനാര്‍ തുടങ്ങിയ മുഖ്യമന്ത്രിമാരുടെ കൂടെ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.
നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസിന്, പൊട്ടിച്ചിരി, തൊഴിൽവകുപ്പും എലിയും, നേര്, ഒന്നാം സാക്ഷി ഞാൻ തന്നെ തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഇരുകാലിമൂട്ടകൾ എന്ന പുസ്തകത്തിന് 1994 – ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഭാര്യ സരസ്വതി. മക്കൾ: ഹരിശങ്കർ, ഗായത്രി.
മുന്‍ചീഫ് സെക്രട്ടറി സി.പി.നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മികവുറ്റ ഭരണതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്നു സി.പി.നായര്‍. ചീഫ് സെക്രട്ടറി എന്ന നിലയിലും ഭരണ പരിഷ്കാര കമ്മിഷന്‍ അംഗമെന്ന നിലയിലും മറ്റും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ ശ്രദ്ധേയമാണ്. സാഹിത്യത്തിന് പൊതുവിലും നര്‍മ്മ സാഹിത്യ രംഗത്തിന് പ്രത്യേകിച്ചും അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയുണ്ടായി. അപ്രതീക്ഷിതമായ വിയോഗമാണിതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Read More: മുസ്ലിങ്ങളെ പിന്തുണച്ചു, ഇരകളാക്കി ചിത്രീകരിച്ചു; കാപ്പനെതിരെ യുപി പൊലീസിന്റെ ചാര്‍ജ് ഷീറ്റ്