ഇടുക്കിയിൽ ഏലം വ്യാപാരികളില്‍ നിന്ന് പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

ak saseendran, ncp, ie malayalam

തൊടുപുഴ: ഓണത്തിന്റെ പേരില്‍ ഏല കര്‍ഷകരില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ് നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെൻഷൻ. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി.ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.രാജു എന്നിവരെയാണ് സർവീസിൽനിന്നു സസ്പെൻഡ് ചെയ്തതതെന്ന് വനം വകുപ്പ് മന്തി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. “ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കും. അനധികൃതമായി പണപ്പിരിവ് നടത്താന്‍ പാടില്ല. സംഭവം അവഗണിക്കാന്‍ പറ്റുന്ന ഒന്നല്ല, ഗൗരവത്തോടെ കാണുന്നു,” എ.കെ.ശശീന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കട്ടപ്പനയിലുള്ള ഏലത്തോട്ടം ഉടമയുടെ വീട്ടില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആരോപിക്കപ്പെടുന്ന രണ്ടു പേര്‍ പണം വാങ്ങുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഓണം, ക്രിസ്മസ് പോലെയുള്ള വിശേഷ ദിവസങ്ങളിൽ ഇവരുടെ പണപ്പിരിവ് സ്ഥിരമാണെന്നാണ് കര്‍ഷകരുടെ പരാതി.

ഇത് സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയിട്ടും അധികൃതര്‍ പരിഗണിച്ചിട്ടില്ല. പ്രതീക്ഷിക്കുന്ന പണം കൊടുത്തില്ലെങ്കില്‍ ഭീഷണിയുടെ സ്വരത്തിലാണ് സംസാരം. വനം വകുപ്പിന്റെ അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.

Also Read: ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്; സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Forest minister ak saseendran money collection allegations

Next Story
ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്; സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍Onam kit, Onam kits, Onam kits for all cardholders, ഓണം കിറ്റ്, Onam kits 2021
The moderation of comments is automated and not cleared manually by malayalam.indianexpress.com