തൃശൂർ: വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. അതിരപ്പിളളി പദ്ധതിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിളളി പദ്ധതിയിൽനിന്ന് പുറകോട്ടില്ല. എന്നാല്‍ പദ്ധതി നടപ്പിലാക്കണമെന്ന നിര്‍ബന്ധബുദ്ധിയും സര്‍ക്കാരിനില്ല. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് മുന്നണിക്കകത്ത് തന്നെ എതിരഭിപ്രായമുണ്ട്. വനം നശിക്കുന്നതായുള്ള പരാതി ഗൗരവമുള്ളതല്ല. അതിനേക്കാള്‍ പ്രാധാന്യം വൈദ്യുതിക്കാണെന്നും മണി പറഞ്ഞു. അതിരപ്പിളളി പദ്ധതി നടപ്പിലാക്കുന്നതിനെ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് മണി പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ