തൃശൂർ: തൃശൂരിൽ കാട്ടുതീയിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന വനപാലകൻ വി.എ.ശങ്കരനാണ് മരിച്ചത്. നേരത്തെ കാട്ടുതീ അണയ്‌ക്കാൻ ശ്രമിച്ച ഫോറസ്റ്റ് വാച്ചർമാരായ വേലായുധൻ, ദിവാകരൻ എന്നിവർ മരിച്ചിരുന്നു. തൃശൂർ ദേശമംഗലം കൊറ്റമ്പത്തൂർ മേഖലയിലാണ് കാട്ടുതീ പടർന്നത്.

ഇന്നലെ വെെകിട്ട് മൂന്നോടെയാണ് സംഭവം. വടക്കാഞ്ചേരി ഫോറസ്റ്റ് മേഖലയിലാണ് കാട്ടുതീയുണ്ടാകുന്നത്. കാട്ടുതീ പടർന്ന വിവരം അറിഞ്ഞതും പത്തോളം വനപാലകർ തീയണയ്‌ക്കാൻ പോകുകയായിരുന്നു.

Read Also: പൊലീസിന്റെ മെനുവിൽ ബീഫില്ല; വിശദീകരണവുമായി അധികൃതർ

ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ (എച്ച്‌എൻ‌എൽ) അധീനതയിലുള്ള അക്വേഷ്യ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. വനംവകുപ്പിനു കീഴിലുള്ള വനമല്ലെങ്കിലും തീപിടിത്തമണയ്‌ക്കാനായി വനപാലകർ പോകുകയായിരുന്നു. വനംവകുപ്പ് ലീസിനു നൽകിയതാണ് അപകടം നടന്ന തോട്ടമെന്ന് തൃശൂർ ഡിഎഫ്‍ഒ എ.രഞ്ജൻ ഇന്ത്യൻ എക്‌സ്‍പ്രസ് മലയാളത്തോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും ഡിഎഫ്‌‍ഒ പറഞ്ഞു.

മരിച്ചവരിൽ ഒരാൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള സ്ഥിരം ജീവനക്കാരനും മറ്റൊരാൾ താൽക്കാലിക വാച്ചറുമാണ്. പുല്ലിനു തീപടർന്നാണ് അപകടമുണ്ടായത്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനടുത്താണ് അപകടം നടന്ന സ്ഥലം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.