ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

fire, തീ, ie malayalam, ഐഇ മലയാളം

തൊടുപുഴ: ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപം കാട്ടുതീ. മൂന്ന് ദിവസമായി തീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. തീയില്‍ വനംവകുപ്പിന്റെ ആറ് ഹെക്ടര്‍ ഭൂമിയിലുള്ള യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു. മൂന്നാര്‍ ഡിവിഷനിലെ വനപാലകരുടെ നേതൃത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ദേശീയ ഉദ്യോനത്തിലേക്ക് തീ പടരാതിരിക്കാനുള്ള ഉദ്യമങ്ങളാണ് വനപാലകര്‍ നടത്തുന്നത്.

കുന്ദള ഡാമിൽ നിന്ന് വെള്ളമെടുത്ത് തീയണക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഉൾവനത്തിലേക്ക് തീ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വനം വകുപ്പ് ജാഗ്രതയിലാണ്.

Read More: സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദേശം തുടരും

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്.  ചൂടിനെതിരെയുള്ള ജാഗ്രതാ നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് സൂര്യാഘാതം, സൂര്യാതപം മുന്നറിയിപ്പുകള്‍ നിലനില്‍ക്കും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്.

വയനാട് ഒഴികെ ഉള്ള ജില്ലകളിൽ താപനില ശരാശരി രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതൽ ഉള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 മണി മുതല്‍ മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Forest fire near anamudi national park

Next Story
സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദേശം തുടരും
The moderation of comments is automated and not cleared manually by malayalam.indianexpress.com