തിരുവനന്തപുരം: വിതുരയിൽ വെളളക്കെട്ടിൽ വീണ കാട്ടാന ചരിഞ്ഞു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നാട്ടുകാരും വനപാലകരും ചേർന്ന് കാട്ടാനയെ വെളളക്കെട്ടിൽനിന്ന് പുറത്തെത്തിച്ചത്. വീഴ്ചയിൽ ആനയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് ഡോക്ടറുടെ നിഗമനം.
