/indian-express-malayalam/media/media_files/uploads/2018/05/kevin-3.jpg)
കൊച്ചി: കെവിന്റേത് മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്‌ധ സംഘം തെന്മലയിൽ പരിശോധന നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളെ പൂർണമായും ശരിവയ്‌ക്കുന്നതാണ് ഫൊറൻസിക് പരിശോധന ഫലവും.
കെവിന്റെ ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കെവിൻ വെളളം ചോദിച്ചപ്പോൾ മദ്യം നൽകിയെന്ന് നേരത്തെ പ്രതികൾ സമ്മതിച്ചിരുന്നു. കെവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകൾ ഉണ്ടെങ്കിലും ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിട്ടില്ല. മർദ്ദനത്തിനിടെ പുരികത്തിനു മുകളിലേറ്റ അടി ബോധം മറയാന്‍ കാരണമായിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ കെവിനെ, പ്രതികൾ ഓടിച്ച് പുഴയിലേക്ക് വീഴ്ത്തിയതാവാമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡിന്റെ വിദഗ്‌ധ സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ഇതിനാണ് പ്രത്യേക സംഘത്തെ തെന്മലയിലേക്ക് അയക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.