സർക്കാരിന് എതിർപ്പ്; വിദേശ മദ്യത്തിന് വില കൂട്ടിയ തീരുമാനം മരവിപ്പിച്ചു

ഇന്ന് വൈകുന്നേരമാണ് വിദേശ നിർമിത മദ്യങ്ങളുടെ വില വർധിപ്പിച്ചു കൊണ്ടുള്ള ബവ്‌കോ ഉത്തരവ് വന്നത്

bevco outlets, ബെവ്‌കോ ഔട്ട്‌ലെറ്റ്, bevco, ബെവ്‌കോ, Foreign Liquor, Liquor, Foreign Made liquor, liquor price in kerala, വിദേശ നിർമിത മദ്യം, വിദേശ മദ്യം, iemalayalam, ഐഇമലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്‍റെ വില കൂട്ടിയ തീരുമാനം ബവ്‌കോ മരവിപ്പിച്ചു. സർക്കാർ എതിർപ്പിനെ തുടർന്നാണ് ബെവ്‌കോ തീരുമാനം. ഇന്ന് വൈകുന്നേരമാണ് വിദേശ നിർമിത മദ്യങ്ങളുടെ വില വർധിപ്പിച്ചു കൊണ്ടുള്ള ബവ്‌കോ ഉത്തരവ് വന്നത്.

വിദേശ നിർമിത മദ്യത്തിന്റെ വെയർഹൗസ് മാർജിൻ റീട്ടെയിൽ മാർജിൻ എന്നിവയിൽ മാറ്റം വരുത്തിയാണ് ബവ്കോ വിദേശ മദ്യത്തിന്റെ വില കൂട്ടിയത്. വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് വർധിപ്പിച്ചത്. ഇത് പ്രകാരം പ്രമുഖ മദ്യ ബ്രാൻഡുകളിൽ പലതിനും ആയിരം രൂപയോളം വരെ വില വർധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

കോവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനാണ് ബവ്‌കോ നടപടിയെന്നായിരുന്നു വിവരം.

Read More: എന്താണ് ഇ- റുപ്പി; എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Foreign liquor price hike kerala state beverages corporation bevco new rates

Next Story
13,984 പേര്‍ക്ക് കോവിഡ്, 118 മരണം; ടിപിആർ 10.93
The moderation of comments is automated and not cleared manually by malayalam.indianexpress.com