കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ 20 ലക്ഷം രൂപയുടെ വിദേശ സിഗരറ്റ് പിടികൂടി. ദുബായിൽ നിന്ന് കൊളംബോ വഴി എത്തിച്ച സിഗരറ്റുകളാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ യുവാവില്‍ നിന്നാണ് സിഗരറ്റ് പിടിച്ചെടുത്തത്. ഇയാളെയും കൂടെ വന്ന ഒരാളേയും കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.
