കേരളത്തിലെ സിപിഎം-ആര്‍എസ്എസ് അക്രമങ്ങളുടെ പിന്നിലെ പ്രധാനം ഘടകം, പ്രദേശത്തെ സ്വാധീനം സംബന്ധിച്ച പ്രശ്‌നമാണ്. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് അധീശത്വമുള്ള മേഖലകളില്‍ ആര്‍എസ്എസ് ഇടപെടലുകള്‍ ആരംഭിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഒരു സംഭവം ഇതിന് ഉദാഹരണമാണ്.

രക്ഷാ ബന്ധന്‍ ചടങ്ങില്‍ പങ്കെടുക്കാനായി സിപിഎം പാര്‍ട്ടി ഗ്രാമമായ മയ്യിലിലെ ഒരു പഴയ ഡൈയിംഗ് യൂണിറ്റിലേക്ക് ആര്‍എസ്എസ് പ്രചാരകനായ താന്‍ എത്തിയതിനെ കുറിച് മനു മോഹന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. ഒരുമണിക്കൂറിനകം തന്നെ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലം വളയുകയും അവിടെ കൂടിയിരുന്ന 50ഓളം ആളുകളെ മര്‍ദ്ദിക്കുകയും തന്നെ അവിടുന്ന് ഓടിച്ചു വിടുകയും ചെയ്തുവെന്ന് മനു ആരോപിക്കുന്നു.

താന്‍ മണിക്കൂറുകളോളം, സുഹൃത്തായ ഒരു സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ ഒളിച്ചതായി മനു മോഹന്‍ പറയുന്നു. ‘പാതിരാത്രിയോടെ ആര്‍എഎസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ പുറത്തുനിന്ന് വിളിച്ചു കൂട്ടുകയും ഗ്രാമം മുഴുവന്‍ വളയുംകയും ചെയ്താണ് എന്നെ രക്ഷിച്ചത്.’ എംഎസ് സി ബിരുദധാരിയാണ് മനു മോഹന്‍.

മയ്യിലില്‍ നടന്ന ആക്രമണം കൊലപാതകത്തില്‍ എത്തിയില്ലെങ്കിലും, പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതു പ്രകാരം ആര്‍എസ്എസും സിപിഎമ്മും ഉള്‍പ്പെടുന്ന ഭൂരിഭാഗം കൊലപാതങ്ങളും ‘രക്തസാക്ഷി’കളുടെ പേരില്‍ പകപോക്കുന്നതിന്റെ ഭാഗമായാണ്. പാര്‍ട്ടി പതാക നശിപ്പിച്ചതിന്റെ പേരിലോ, ആരെങ്കിലും ചുവരെഴുത്ത് മായ്ച്ചതിന്റെ പേരിലോ തുടങ്ങി വളരെ ചെറിയ സംഭവങ്ങളിൽ പ്രകോപിതരാകും.

അക്രമത്തിന് മറ്റൊരു പാളിയുണ്ട്. പ്രത്യയശാസ്ത്രപരവും വ്യക്തിപരവുമായ കാരണങ്ങളാല്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവര്‍ത്തകരും നേതാക്കളുടെയും കുടിയേറ്റം നടത്തുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണങ്ങളില്‍ നിന്നും കണ്ടെത്താനായി. കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത് സിപിഎം പ്രദേശങ്ങളില്‍ ആര്‍എസ്എസ് ഇടപെട്ടു തുടങ്ങിയതോടെ പ്രദേശത്തെ സംഘര്‍ഷാവസ്ഥയുടെ തീക്ഷണത കൂടിയെന്നാണ്.

രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായപ്രകാരം, ഈ കുടിയേറ്റത്തിന്റെ അടിത്തറ ജാതിയുടെയും സമുദായത്തിന്റെയും കാര്യത്തില്‍ കേരളത്തിന്റെ ഒരേയൊരു പിന്തുണ കേരളത്തിലെ തിയ്യ സമുദായത്തിലെ അംഗങ്ങളാണ്. പൊലീസിന്റെ കണക്കുകൾ പ്രകാരം ഇരുവശത്തെയും രക്തസാക്ഷികളിൽ 80ശതമാനവും ഹിന്ദു ഒ ബി സി വിഭാഗത്തിൽപ്പെട്ടവരാണ്.
സിപിഎമ്മിനും ആര്‍എസ്എസിനും പിന്തുണ നല്‍കുന്നവര്‍ തിയ്യ വിഭാഗത്തില്‍ നിന്നുള്ളവര്‍ തന്നെയാണെന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജിലെ ഫിലോസഫി അദ്ധ്യാപകന്‍ ദിലീപ് രാജ് പറയുന്നു. ‘ശ്രീകൃഷ്ണ ജയന്തിയിലും മറ്റ് ഹൈന്ദവ ആഘോഷങ്ങളിലും പങ്കെടുത്തുകൊണ്ട് ഇപ്പോള്‍ സിപിഎമ്മും ഹിന്ദു സമുദായത്തിന്റെ മത വികാരങ്ങളെ അഭിസംബോധന ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതുവഴി തങ്ങളുടെ പ്രവര്‍ത്തകര്‍ ആര്‍എസ്എസില്‍ ചേരുന്നത് തടയാനാണ് അവര്‍ ശ്രമിക്കുന്നത്.’

കണ്ണൂരിലെ ആര്‍എസ്എസ് അംഗത്വമുള്ള സംഘങ്ങള്‍ ഓരോ വര്‍ഷവും ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി 200 ശോഭ യാത്രകളാണ് സംഘടിപ്പിക്കുന്നത്. 2015 സെപ്തംബറില്‍ കണ്ണൂരില്‍ സിപിഎം ആദ്യമായി ജന്മാഷ്ടമിയിൽ 180 മാര്‍ച്ചുകള്‍ നടത്തി കൃഷ്ണനായി വേഷം ധരിച്ച കുട്ടികളെ കൂടാതെ, കാള്‍ മാര്‍ക്‌സ്, ജോസഫ് സ്റ്റാലിന്‍, ഹര്‍കിഷന്‍ സിങ് സുര്‍ജീത് എന്നിവരുടെ ചിത്രങ്ങള്‍ കൈകളിലേന്തിയ സ്ത്രീ പുരുഷന്മാരും റാലിയില്‍ പങ്കെടുത്തു. ഓണാഘോഷ പരിപാടികളും ഈ റാലിയോടെ അവസാനിക്കുകയാണെന്ന് പാര്‍ട്ടി അന്നേ പറഞ്ഞിരുന്നു.

‘ഇരുഭാഗങ്ങളില്‍ നിന്നും അക്രമങ്ങൾക്ക് പോകുന്നവരുടെ ശൈലി വലിയ വ്യത്യാസങ്ങളൊന്നുമില്ല. ഇരുകൂട്ടരും ക്ഷേത്രങ്ങളില്‍ പോയി ചന്ദനക്കുറി തൊടുന്നതില്‍ വലിയ ഒരുമയാണ്. എന്നാല്‍ കൈയ്യില്‍ രാഖി കെട്ടുന്നതിനാല്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ വേഗത്തില്‍ തിരിച്ചറിയാം.’ പറയുന്നത് ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍.

രാഷ്ട്രീയ അരക്ഷിതത്വം, ജാതിസ്വത്വ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടങ്ങിയവ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍,തള്ളിക്കളയുന്നു. ‘വിശ്വാസികളോ അവിശ്വാസികളോ ആയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളെ സിപിഎം അംഗീകരിക്കുന്നുണ്ട്.’ എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഈ ജാതി സമവാക്യം രണ്ടു തരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, കണ്ണൂരില്‍ അക്രമാസക്ത രാഷ്ട്രീയത്തിനെതിരായ നിരവധി സിവില്‍ സമൂഹ പ്രസ്ഥാനങ്ങളുടെ ഭാഗമായ ദിലീപ് രാജ് പറയുന്നു. മൂന്നു വര്‍ഷം മുന്‍പ് സിപിഎമ്മില്‍ ചേര്‍ന്ന കണ്ണൂര്‍ ബി.ജെ.പിയുടെ മുതിർന്ന നേതാവ് ഓകെ വാസു. ബി.ജെ.പിയിലെ പരിപാടികളിൽ, അവര്‍ അടിസ്ഥാനപരമായി തീയ വിഭാഗത്തില്‍ നിന്നുള്ളവരാണ് കമ്മ്യൂണിസ്റ്റുകാര്‍ അല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കാറുണ്ടായിരുന്നുവെന്ന് ദിലീപ് പറയുന്നു

2008നും 2014-നും ഇടയില്‍ സമാഹരിച്ച കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള സെന്‍ട്രല്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) നടത്തിയ പഠനമനുസരിച്ച്, തീയ സമുദായക്കാര്‍ അഥവാ ഈഴവര്‍ കണ്ണൂരിലെ ജനസംഖ്യയുടെ 65.1 ശതമാനം വരുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയുടെ 39.2 ശതമാനം വരുന്ന ഈ ഒ ബി സി സമുദായം ഏറ്റവും അധികം ഉള്ള കേരളത്തിലെ ജില്ല.

സിപിഎമ്മും ബിജെപിയും ഇവരെ ഉപയോഗിക്കുകയാണെന്നാണ് എസ്എന്‍ഡിപി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്, ‘തെക്കന്‍ കേരളത്തില്‍ ഈഴവർക്ക് മികച്ച ഉപജീവന മാര്‍ഗ്ഗങ്ങളാണ് ഉള്ളത്, അവര്‍ സംരംഭകരാണ്. എന്നാല്‍ കണ്ണൂരിലെ ബീഡി-നെയ്ത്ത് തൊഴിലാളികളുടെ അവസ്ഥ കുറച്ച് മോശമാണ്. അതിനാല്‍ തന്നെ ഇരുപാര്‍ട്ടികളും അവരെ ഉപയോഗപ്പെടുത്തുകാണ്.’ വെള്ളാപ്പള്ളി നടേശന്‍ പറയുന്നു.

സിപിഎം നേതൃത്വത്തിനെതിരെ കണ്ണൂരിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയുണ്ടെന്നും അതിനാല്‍ ജനങ്ങളോട് കൂടുതല്‍ സൗഹാര്‍ദപരമായ ഇടപെടാനാണ് തങ്ങളാഗ്രഹിക്കുന്നതെന്നുമാണ് ആര്‍എസ്എസ് നേതാക്കള്‍ അവകാശപ്പെടുന്നത്.

‘ജനങ്ങളില്‍ ചിലര്‍ക്ക് ജോലിയായിരുന്നു ആവശ്യം, മറ്റുള്ളവര്‍ ആര്‍ എസ് എസ് പ്രചാരകരുടെ ജീവിതര രീതിയിലും ദേശീയ മൂല്യങ്ങളില്‍ ആകൃഷ്ടരായവരും. മറ്റു ചിലര്‍ സിപിഎം നേതാക്കളുടെ അധികാര ഭരണത്തില്‍ മടുത്തവരാണ്.’ മനു മോഹന്‍ പറയുന്നു.

എന്നാല്‍ ഇതിനെല്ലാം സിപിഎം നേതൃത്വത്തിന് മറുപടിയുണ്ട്.
‘ക്രിമിനല്‍ സംഘങ്ങളെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി നിലപാടെടുത്തതിനെ തുടര്‍ന്ന് ഈ സംഘങ്ങള്‍ നിയമ സഹായവും സംരക്ഷണവും തേടി ആര്‍എസ്എസ് പാളയത്തിലേക്കെത്തി. ആര്‍എസ്എസിന്റെ അക്രമ പ്രവര്‍ത്തനങ്ങളാണ് കണ്ണൂരിലെ ഗ്രാമങ്ങളില്‍ അസ്വസ്ഥത പടര്‍ത്തുന്നത്.’ പി ജയരാജന്‍ പറയുന്നു.

എന്നാല്‍ ഇരുഭാഗവും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യം, തമ്മില്‍തല്ലിന്റെ തീവ്രത കാരണം അക്രമം പൊട്ടിപ്പുറപ്പെട്ടാല്‍ പിന്നെ സമാധാനം തിരികെ കൊണ്ടു വരിക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്.

‘ഒരിക്കല്‍, സിപിഐ (എം) പ്രവര്‍ത്തകനെ വധിച്ചതിനെ അപലപിക്കുന്ന പ്രസ്താവന നല്‍കിയപ്പോള്‍, പ്രാദേശിക ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അമര്‍ഷത്തെ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഗ്രാമങ്ങളിലെ എതിര്‍പാര്‍ട്ടികളുടെ സങ്കീര്‍ണമായ ബന്ധം ഏതുവിധത്തിലുള്ള സമാധാന ശ്രമങ്ങളെയും പരാജയപ്പെടുത്തുകയാണ്. ഒരു ചെറിയ സംഘര്‍ഷമുണ്ടെങ്കില്‍പ്പോലും, പല സിപിഎം ഏരിയ സെക്രട്ടറിമാരും അവരുടെ തുല്യനിലയിലുളള ബി ജെ പി ആർ എസ് എസ് നേതാക്കളോ ഒരു ചർച്ചയ്ക്കായി ഫോണില്‍ പോലും സംസാരിക്കില്ല.’ ആര്‍എസ്എസിന്റെ മുതിര്‍ന്ന സംസ്ഥാന നേതാവാണ് പറയുന്നത്.

ജനുവരിയില്‍ അണ്ടല്ലൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഇ. സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ നേതൃത്വം ‘നിസ്സഹായ’രായിരുന്നുവെന്ന് സിപിഐ (എം) സംസ്ഥാന നേതാവ് പറയുന്നു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ അകറ്റി നിര്‍ത്താന്‍ പ്രദേശത്തെ എല്ലാ ബ്രാഞ്ചുകൾക്കും പാര്‍ട്ടി സര്‍ക്കുലര്‍ വിതരണം ചെയ്തിരുന്നു. ‘ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ ഞങ്ങള്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുകയും ചെയ്യും. അത്തരം ആക്രമണങ്ങളില്‍ കൊല്ലാനോ കൊല്ലപ്പെടാനോ നില്‍ക്കരുതെന്ന് നേതൃത്വം പ്രാദേശിക നേതാക്കളോട് വ്യക്തമാക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജില്ലാ സെക്രട്ടറി ജയരാജന്‍ തന്നെ ഇരയുടെ വീട് സന്ദര്‍ശിച്ചിരുന്നു.’ നേതാവ് പറയുന്നു.

ജാതി രാഷ്ട്രീയത്തിനപ്പുറം, ചില പരമ്പരാഗത ഘടകങ്ങളുടെ പേരില്‍ അക്രമം തുടരുകയാണെന്നാണ് കണ്ണൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ‘രക്തസാക്ഷികള്‍ക്കു വേണ്ടിയുള്ള പകപോക്കല്‍’ എന്ന പേരില്‍ മാര്‍ച്ചിനും ഡിസംബറിനും ഇടയ്ക്ക് നടക്കുന്ന ഉത്സവങ്ങളുടെ സമയത്ത് ക്ഷേത്രങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വച്ചാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. ഈ ആക്രമണങ്ങള്‍ ഓരോ വര്‍ഷവും ഇതേ കാലയളവില്‍ കൂടുതല്‍ പ്രതികാര നടപടികളിലേക്ക് നയിക്കുന്നു.

പലപ്പോഴും വ്യക്തിപരമായ വിഷയങ്ങൾക്ക് രാഷ്ട്രീയ സ്വഭാവം കൈവരിക്കുകയാണ് ചെയ്യുന്നതെന്ന് ഡി വൈ എസ് പിയായ പി പി സദാനന്ദൻ പറയുന്നു. ഒരേ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായ ഇരയുടെ സുഹൃത്തുക്കളും ബന്ധുക്കളും നിയമനടപടികള്‍ സ്വീകരിക്കുന്നതിനുപകരം ശാരീരികമായി നേരിടാന്‍ തീരുമാനിക്കുമ്പോള്‍ പല ആക്രമണങ്ങള്‍ക്കും രാഷ്ട്രീയ സ്വഭാവം കൈവരുന്നുവെന്ന് അദ്ദേഹം പറയുന്നു.

‘പഴയ കൊലപാതകത്തിന്റെ പേരിലുള്ള ചെറിയൊരു പ്രകോപനം പോലും വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുന്നു. ചിലപ്പോള്‍ ഇരകള്‍ പരസ്പരം അപരിചിതര്‍ പോലുമാകാം. വാര്‍ഷികമായി നടക്കുന്ന ഇത്തരം വെല്ലുവിളികള്‍ പലപ്പോഴും പ്രത്യയശാസ്ത്രത്തിന്റെ പേരിലല്ല, ഇരകളുടെ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും വേണ്ടിയാണ്.’ സദാനനന്ദന്‍ പറയുന്നു.

എന്നിരുന്നാലും ഈ പ്രതികാര ചക്രങ്ങള്‍ എല്ലായെപ്പോഴും രക്തച്ചൊരിച്ചിലിലും കണ്ണീരിലും അവസാനിക്കണമെന്നില്ല. കണ്ണൂരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മലയാളം അധ്യാപകനായിരുന്ന കെ.കെ പവിത്രന്റെ ജീവിതം ഇതിനൊരു ഉദാഹരണമാണ്.

പാനൂരില്‍ രാഷ്ട്രീയ അതിക്രമങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന സമയത്ത് പവിത്രന്‍ ആര്‍എസ്എസില്‍ നിന്നും നിരവധി വധഭീഷണികള്‍ നേരിട്ടിരുന്നു. പ്രത്യേകിച്ചും അദ്ദേഹം ജോലി ചെയ്തിരുന്ന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് സംഘപരിവാർ പ്രവര്‍ത്തകരുടെ അധീശത്വമേഖലയില്‍ ആയിരുന്നതിനാല്‍. 1990കളുടെ അവസാനം, ഒരു ഉച്ചതിരിഞ്ഞ സമയത്ത്, ഒരു സഹപ്രവര്‍ത്തകന്‍ പവിത്രന്റെ ബാഗിനടിയില്‍ നിന്നും ഒരു ഫയല്‍ പുറത്തെടുക്കുന്ന നേരത്ത് പവിത്രന്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ബാഗ് താഴെ വീഴുകയും വലിയ സ്‌ഫോടനം ഉണ്ടാകുകയും ചെയതു. ബോംബായിരുന്നു ബാഗിനകത്ത്.

നിലവില്‍ പാനൂരിലെ സിപിഎം ഏരിയാ സെക്രട്ടറിയായ പവിത്രന്‍ ഒരു ചിരിയോടെയാണ് ഈ സംഭവം ഓര്‍ക്കുന്നത്. ‘പലപ്പോഴും ഞാന്‍ തലനാരിഴയ്ക്കാണ് ആര്‍എസ്എസ് ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്. അക്കാലത്ത് ഒരു ബോംബ് സൂക്ഷിക്കുന്നതിന്റെ ഉദ്ദേശ്യം ആരെയെങ്കിലും കൊല്ലുകയല്ല, മറിച്ച് സ്‌ഫോടനാനന്തരം ഉണ്ടാകുന്ന പുകയുടെ മറവില്‍ രക്ഷപ്പെടുകയാണ്’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.