/indian-express-malayalam/media/media_files/uploads/2017/06/kummanam19225610_1542104385834653_2117841521469533766_n.jpg)
കൊച്ചി: മെട്രോ ഉദ്ഘാടന ചടങ്ങിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെന്റ് തെരേസാസ് കോളെജിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ രേഖപ്പെടുത്തിരിക്കുന്നത് 'കുമ്മനം എംഎൽഎ'എന്ന്.
പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിലാണ് കുമ്മനത്തെ എംഎൽഎ ആയി ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രധാന മന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയാണിത്. പ്രധാനമന്ത്രി പങ്കെടുത്ത പിഎൻ പണിക്കർ അനുസ്മരണ ചടങ്ങിനുള്ള പട്ടികയിലാണ് എംഎൽഎ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിക്കൊപ്പം ആദ്യ മെട്രോ യാത്രയിൽ കൂടെയുണ്ടാകേണ്ടവരുടെതായി പ്രധാനമന്ത്രി നൽകിയിട്ടുള്ള ലിസ്റ്റ് പുറത്തു വന്നിട്ടില്ല.
പ്രധാന മന്ത്രിയുടെ പ്രോട്ടോക്കോള്‍ പാലിക്കേണ്ട അഞ്ച് ചടങ്ങുകളായിരുന്നു ഇന്നലെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതില്‍ നാലിടത്തെ പ്രോട്ടോക്കോള്‍ മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനത്തിന് കൈമാറിയത്. സെന്‍റ് തെരേസാസ് കോളേജില്‍ ഇന്നലെ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തിയ വായന ദിനവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് കുമ്മനത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് എംഎല്‍എ എന്ന് വിശേഷിപ്പിച്ചത്. രാജ്യസഭ ഡെപ്യൂ്ട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍, കെ. വി തോമസ് എംപി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് യാത്ര നടത്തിയത് വലിയ വിവാദമായിരുന്നു. മെട്രോയില്‍ ആദ്യ യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് മറികടന്നാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത്.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം,കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യും എന്നാണ് ആദ്യം അറിയിച്ചിരുന്നത്.
എന്നാൽ കുമ്മനവും ഇവരോടൊപ്പം ചേരുകയായിരുന്നു.ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് ഉദ്ഘാടന വേദിയിൽ നിന്ന് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ആദ്യം ഒഴിവാക്കിയവർ കുമ്മനത്തെ യാത്രയിൽ ഉൾപ്പെടുത്തിയത് എന്തു കൊണ്ടാണെന്നാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.